പതഞ്ജലിയുടെ കച്ചവടത്തില്‍ വന്‍ ഇടിവ്; നോട്ട് നിരോധനം, ജി.എസ്.ടി, ഗുണനിലവാരമില്ലായ്മ ഇവയെല്ലാം കാരണമായെന്ന് റിപ്പോര്‍ട്ട്

ജി എസ് ടിയും നോട്ടു നിരോധനമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളുടെ വിറ്റുവരവില്‍ ഇടിവ്. സംരംഭകനും യോഗ ഗുരുവുമായ
രാംദേവ് വന്‍ വളര്‍ച്ച പ്രഖ്യാപിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങള്‍ വിലയിരുത്തുന്നു. 2018 മാര്‍ച്ചില്‍ 20000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ കഴിയുമെന്നും ഇതോടെ കച്ചവടം ഇരട്ടിയാകുമെന്നും രാംദേവ് പ്രവചിച്ചിരുന്നു. 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചയിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് നടന്നതെന്നാണ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

2016ലെ നോട്ടുനിരോധനവും 2017ല്‍ കൊണ്ടു വന്ന ജി.എസ്.ടിയും വളര്‍ച്ചയെ ബാധിച്ചു. വളരെ പെട്ടെന്ന് വിപുലീകരിച്ചതു കൊണ്ട് ഗുണനിലവാരം നിലനിര്‍ത്താന്‍ പറ്റിയില്ലെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നണ്ട്. രാംദേവിന്റെ അനുയായിയും ബിസിനസ് പങ്കാളിയുമായ ആചാര്യ ബാലകൃഷ്ണയും ഇത്തരമൊരു അഭിപ്രായം പങ്കു വെച്ചിരുന്നു.

Latest Stories

പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

ഒരാള്‍ വില്ലന്‍, മറ്റേയാള്‍ നായകന്‍.. മമ്മൂട്ടി-പൃഥ്വി കോമ്പോ വരുന്നു; പടം ഉടന്‍ ആരംഭിക്കും

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

ബുംറക്ക് ഇനി പുതിയ റോൾ , മുംബൈ ഇന്ത്യൻസ് രീതികൾ മാറ്റുന്നു; വീഡിയോ വൈറൽ

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

വരുന്ന ടി20 ലോകകപ്പില്‍ അവന്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടും; പ്രവചിച്ച് യുവരാജ് സിംഗ്