കൂറ്റന്‍ അട്ടിമറിയുമായി അഫ്ഗാന്‍, പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു

ലോക കപ്പ് ഒരുക്കത്തിന്റെ ഭാഗമായി നടന്ന സന്നാഹമത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച് അഫ്ഗാനിസ്ഥാന്‍. മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പിച്ചത്. ഇംഗ്ലണ്ടിലെ പാകിസ്ഥാന്റെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാല് മത്സരത്തില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ തോറ്റിരുന്നു.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ 47.5 ഓവറില്‍ 262ന് എല്ലാവരും പുറത്തായി. അഫ്ഗാന്‍ 49.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹഷ്മത്തുള്ള ഷഹീദി (74) മുഹമ്മദ് നബി (34), ഹസ്രത്തുള്ള സസൈ (49), റഹമത്ത് ഷാ (32) എന്നിവരാണ് അഫ്ഗാന്റെ വിജയം എളുപ്പമാക്കിയത്. പാകിസ്ഥാനായി ബാബര്‍ അസമിന്റെ സെഞ്ച്വറി പാഴായി.

പാകിസ്ഥാന് വേണ്ടി വബാഹ് റിയാസ് മൂന്നും ഇമാദ് വസീം രണ്ടും വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന് പകരം പാക് ടീമിലെത്തിയ വഹാബ് റിയാസ് 704 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. മുഹമ്മദ് ആമിറിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

നേരത്തെ, ബാബര്‍ അസമിന്റെ (108 പന്തില്‍ 112) സെഞ്ച്വറിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷൊയ്ബ് മാലിക് 44 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് നബി അഫ്ഗാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദ്വാളത് സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ഇമാം ഉള്‍ ഹഖ് (32), ഫഖര്‍ സമാന്‍ (19), ഹാരിസ് സൊഹൈല്‍ (1), മുഹമ്മദ് ഹഫീസ് (12), സര്‍ഫറസ് അഹമ്മദ് (13), ഇമാദ് വസീം (18), ഹസന്‍ (6), ഷബാദ് ഖാന്‍ (1) എന്നിവരാമ് പുറത്തായ മറ്റു താരങ്ങള്‍. വഹാബ് റിയാസ് (1) പുറത്താവാതെ നിന്നു. അഫ്താബ് ആലം, ഹമിദ് ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Latest Stories

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍