കടല്‍ കടന്ന് കൂടത്തായി കൊലപാതക പരമ്പര; ഫുൾപേജ് വാർത്തയാക്കി അമേരിക്കൻ ദിനപത്രമായ 'ദി ന്യൂയോർക്ക് ടൈംസ്'

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയും മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ “ദി ന്യൂയോർക്ക് ടൈംസ്” ഒരു മുഴുവൻ പേജും കൂടത്തായി കൊലപാതക പരമ്പരയുടെ  വാർത്തയ്ക്ക് നല്കിയിരിക്കുകയാണ്.

കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“6 Deaths, a Trail of Cyanide and an Indian Widow”s Stunning Confession”എന്ന തലക്കെട്ടോടെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ പത്താം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. സയനൈഡ് സൂപ്പും ആറു മരണവും വിരൽ ചൂണ്ടുന്നത് സീരിയൽ കില്ലറിലേയ്ക്ക് എന്ന തലക്കെട്ടോടെ ഓൺലൈനിലും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടത്തായിയിൽ നിന്ന് ശാലിനി വേണുഗോപാൽ ആണ് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണേഷ്യൻ കറസ്പോണ്ടന്റായ മരിയ ആബി ഹബീബും വാര്‍ത്തയിൽ സഹകരിച്ചിട്ടുണ്ട്.

പൊലീസ് വൃത്തങ്ങളെയും കേസിലെ പരാതിക്കാരനായ റോജോയെയും സഹോദരി റെഞ്ചിയെയും ഉദ്ധരിച്ച് വിശദമായ റിപ്പോർട്ടാണ് ന്യൂയോർക്ക് ടൈംസ് നൽകിയിരിക്കുന്നത്.

പൊന്നാമറ്റം തറവാടിന്റെയും പള്ളി സെമിത്തേരിയുടെയും ചിത്രത്തിനൊപ്പം കൂടത്തായി എവിടെയാണെന്ന് വ്യക്തമാക്കുന്ന ഭൂപടവും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ