ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതാൻ പ്രസിഡണ്ട് ജോ ബൈഡൻ; മുസ്ലിം രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കും

അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ സമഗ്രമായി പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ തീരുമാനിച്ചു. ജനുവരി ഇരുപതിന്‌ അധികാരമേറ്റയുടൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബൈഡൻ ഇതിനകം തയ്യാറാക്കി കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കും. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കും. പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും.

ട്രംപിന്റെ കാലത്ത് ഏറെ വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അഞ്ചു ലക്ഷം ഇന്ത്യക്കാർക്ക് എങ്കിലും ഗുണമുണ്ടാകുന്ന തരത്തിൽ കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താനും ആലോചനയുണ്ട്.

ഈ വിഷയങ്ങളിൽ എല്ലാം പ്രസിഡന്റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരുത്തൽ ഉത്തരവുകൾ പുറപ്പെടുവിക്കാനാണ് തീരുമാനം.

Latest Stories

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം