പതിനഞ്ചാം വയസില്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

പതിനഞ്ചാം വയസില്‍ താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഇഷ കോപ്പികര്‍. പല താരങ്ങളുടെയും സെക്രട്ടറിമാരും തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും വളരെ കഷ്ടപ്പെട്ട് താന്‍ എല്ലാം എതിര്‍ത്ത് നിന്നതായി ഇഷ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”കരിയറിന്റെ തുടക്ക കാലത്ത് ഒരു നിര്‍മ്മാതാവ് തന്നോട് സിനിമ ഓക്കെയായെന്ന് പറയുകയും നടനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നടന്റെ ഗുഡ്ബുക്കില്‍ ഇടം പിടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അയാളെ വിളിച്ചപ്പോള്‍ അയാളുടെ ഒരു ദിവസത്തെ ഷെഡ്യൂള്‍ പറഞ്ഞു. രാവിലെ ജിം പോകുന്നതു മുതലുള്ളത്. ഡബ്ബിംഗിന് ഇടയിലുള്ള നേരത്ത് തന്നെ ഒറ്റക്ക് വന്ന് കാണണമെന്ന് അയാള്‍ പറഞ്ഞു. കാറില്‍ ഡ്രൈവര്‍ക്കൊപ്പം വരാമെന്ന് പറഞ്ഞപ്പോള്‍ ഒറ്റക്ക് വരാന്‍ നിര്‍ബന്ധിച്ചു.””

“”പതിനഞ്ച് പതിനാറ് വയസുള്ളപ്പോഴായിരുന്നു അത്. ദുരുദ്ദേശം മനസിലാക്കി നാളെ ഞാന്‍ തിരക്കിലാണെന്നും തിരക്ക് കഴിയുമ്പോള്‍ അറിയിക്കാമെന്നും പറഞ്ഞു. കഴിവുണ്ടെങ്കില്‍ അഭിനയിപ്പിക്കാനായി ആ നടന്‍ പിന്നീട് നിര്‍മ്മാതാവിനോട് വിളിച്ച് പറഞ്ഞു. ആ നടനൊപ്പം ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.”” എന്നും ഇഷ പറഞ്ഞു. ബോളിവുഡ്, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്