ഫിറോസ്​ കുന്നംപറമ്പിലിന്‍റെ ആസ്​തി 52.58 ലക്ഷം; കൈവശം 5500 രൂപ മാത്രം,  ഭാര്യയുടെ കൈവശം​ ആയിരം രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവും 

തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർത്ഥി ഫിറോസ്​ കുന്നംപറമ്പിലിന്‍റെ സ്ഥാവര – ജംഗമ ആസ്​തിയായുള്ളത്​ 52,58,834 രൂപ​. കൈവശമുള്ളത്​ വെറും 5500 രൂപ. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്​. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്​​.

കൈവശമുള്ള ഇന്നോവ കാറിന്​ 20 ലക്ഷം രൂപ വിലയുണ്ട്​. ഇതടക്കം ജംഗമ ആസ്​തിയായിട്ടുള്ളത്​ 20,28,834 രൂപയാണ്​​.

2,95,000 രൂപ ക​മ്പാേള വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്​ക്വയർ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​മ്പാേള വില 31.5 ലക്ഷം രൂപയാണ്​​. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​​. സ്​ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപ വരും.

വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​.

പത്താം ക്ലാസ്​ തോൽവിയാണ്​ വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ്​ സ്​റ്റേഷൻ, ചേരാനല്ലൂർ പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രമിനൽ​ കേസുമുണ്ട്​.

വെള്ളിയാഴ്ച്ച ഉച്ചക്ക്​ രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ്​ കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ‌ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ