ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു; നടപടിയെടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത്

ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും പ്രതിചേർക്കാതെ അസ്വാഭാവിക മരണത്തിനാണു കേസ്. ശ്രീജിത്തിന്റെ സമരത്തിൽ അണിചേർന്ന് ഒട്ടേറെപ്പേർ സമരപന്തലിൽ പിന്തുണ അറിയിച്ചെത്തിയിരുന്നു. സമരം വിയയിച്ചതോടെ സോഷ്യൽ മീഡിയ കൂട്ടായ്മ പിന്തുണ പിൻവലിച്ചതായും വിവരമുണ്ട്.

കേസ് ഏറ്റെടുക്കാൻ തയാറാണെന്നു ഹൈക്കോടതിയിൽ അറിയിച്ചതിനു തൊട്ടുപിന്നാലെയാണു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അതേസമയം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നാണു ശ്രീജിത്ത് പറയുന്നത്. അന്വേഷണം സിബിഐയ്ക്കു​ കൈമാറുന്നതായുള്ള ഉത്തരവു കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ നിലപാട്.

കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ തന്നെ അറിയിക്കുംവരെ സമരം തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജിത്ത് പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും നിലപാട് കടുപ്പിക്കുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് നടത്തിവന്ന സമരമാണ് ഇതോടെ പരിസമാപ്തിയിലേക്ക് അടുക്കുന്നത്.

കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനമായിരുന്നു. സഹോദരൻ ശ്രീജിത്തിനോട് ഈ വിവരം സർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്‍റെ സമരസ്ഥലത്ത് എത്തിയാണ് അന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വിവരം അറിയിച്ചത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്