ജാദവ്പൂർ സർവകലാശാല അക്രമം; ബാബുൽ സുപ്രിയോ ലൈംഗിക പരാമർശങ്ങൾ നടത്തി, പ്രകോപനമുണ്ടാക്കി: ഇടതുപക്ഷ വിദ്യാർത്ഥികൾ

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ അക്രമത്തെ പ്രകോപിപ്പിച്ചതായും തങ്ങളോട് ലൈംഗിക പരാമർശങ്ങൾ നടത്തിയതായും ജാദവ്പൂർ സർവകലാശാലയിലെ ഇടതുപക്ഷ വിദ്യാർത്ഥികൾ. കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ ബാബുൽ സുപ്രിയോയെ കൈയേറ്റം ചെയ്യുകയും കറുത്ത കൊടി കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ഇടതുപക്ഷ വിദ്യാർത്ഥികൾ ബിജെപി നേതാവിനെതിരെ എതിർ ആരോപണം ഉയർത്തിയിരിക്കുന്നത്‌.

അതേസമയം ഇടതുപക്ഷ വിദ്യാർത്ഥികളുടെ ആരോപണങ്ങൾ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നിരസിച്ചു. ആർ‌എസ്‌എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് ബാബുൽ സുപ്രിയോ ജാദവ്പൂർ സർവകലാശാലയിൽ കഴിഞ്ഞ ദിവസം എത്തിയത്.

സുപ്രിയോ കാമ്പസിലേക്ക് വരുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നതിനാൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളും ഇടതുപക്ഷ സംഘടനകളിൽ നിന്നുമുള്ളവരും ഇതിൽ പങ്കെടുത്തു, കറുത്ത കൊടി കാണിക്കാനും തീരുമാനിച്ചിരുന്നു, എസ്‌എഫ്‌ഐയുടെ കൊൽക്കത്ത ജില്ലാ സെക്രട്ടറി സമൻ‌വയ് റാഹ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പ്രകടനത്തിൽ, അവിടെ തടിച്ചുകൂടിയ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ ബംഗാളിയിൽ ലൈംഗിക പരാമർശം നടത്തിയ സുപ്രിയോ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രതിഷേധിച്ച എല്ലാ വിദ്യാർത്ഥികളും ക്യാമ്പസിൽ നിന്ന് പുറത്തു പോയില്ലെങ്കിൽ ഹാളിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു എന്ന് സമൻ‌വയ് ആരോപിച്ചു.

2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും പരാജയപ്പെടുത്താൻ ബി.ജെ.പിയും സഖ്യകക്ഷികളും സംസ്ഥാനത്ത് മുന്നേറ്റം നടത്താൻ ശ്രമിക്കുന്ന സമയത്താണ് ജാദവ്പൂർ സർവകലാശാല അക്രമമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു. അക്രമത്തെ തുടർന്ന് ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രി മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ നിലനിൽക്കുന്ന “അധാർമ്മികതയുടെ” സൂചനയാണ് സർവകലാശാലയിലെ അക്രമം കൊണ്ട് സൂചിപ്പിക്കുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ