'ഇതില്‍ എന്റെ മകളുമുണ്ട്, ഇന്‍ബോക്‌സില്‍ കയറി ചീത്ത വിളിക്കാം'

കൊറോണ കാലത്ത് മകള്‍ റോയക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരക്ഷിതരാണെന്ന് അറിയിച്ച് നടിയും അവതാരികയുമായ ആര്യ. ചിത്രത്തിനൊപ്പം ആര്യ എഴുതിയ കുറിപ്പിലെ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തന്നെ ചീത്ത വിളിക്കാന്‍ മുന്നിട്ടിറങ്ങിയവരോട് ഒരു അഭ്യര്‍ഥനയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ആര്യയുടെ കുറിപ്പ്:

ഞങ്ങളുടെ ക്ഷേമം അന്വേഷിച്ച എല്ലാവരോടുമായി…ഞാനും എന്റെ മകളും നന്നായിരിക്കുന്നു. ഞങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണയ്ക്കെതിരേയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ദിനങ്ങള്‍ ഒന്നിച്ചാഘോഷിക്കുകയാണ്. ഈ സമയവും കടന്നു പോകും. ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം. സുരക്ഷിതരായിരിക്കൂ…വീട്ടില്‍ തന്നെയിരിക്കൂ..കഷ്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കൂ..

എല്ലാ വിരോധികളോടുമായി…ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകള്‍ ഈ പോസ്റ്റില്‍ ഇടരുത്..ഇതില്‍ എന്റെ മകളുണ്ട്. എന്റെ ഇന്‍ബോക്സില്‍ കയറി നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാം. എല്ലാ വിമര്‍ശനങ്ങളും ഇവിടെ സ്വീകരിക്കപ്പെടും…നന്ദി

https://www.instagram.com/p/B-MLdJgpPp4/

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ