രാജ്യം കൊറോണ വെെറസിനെ നേരിടേണ്ടി വരുന്നത് ഹിന്ദു ദൈവങ്ങളെ അപമാനിച്ചവര്‍ക്കുളള ശിക്ഷയെന്ന് തമിഴ്നാട് മന്ത്രി; നടപടിയെടുത്ത് എഐഎഡിഎംകെ

രാജ്യം കൊറോണ വെെറസ്ബാധയെ നേരിടേണ്ടി വരുന്നത് ഹിന്ദു ആചാരങ്ങളെ പരിഹസിച്ചത് കൊണ്ടാണെന്ന് തമിഴ്നാട് മന്ത്രി. ക്ഷീര വികസന മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ എഐഎഡിഎംകെ മന്ത്രിക്കെതിരെ നടപടി എടുത്തു. കെ ടി രാജേന്ദ്ര ബാലാജിയെയാണ് എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി.

വിരുത്നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്. എഐഎഡിഎംകെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്‍റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയുടെ പ്രസ്താവനയെ ഇവര്‍ രൂക്ഷമായി അപലപിച്ചു. ഇതിന് മുന്‍പും നിരവധി വിവദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള മന്ത്രിയാണ് രാജേന്ദ്ര ബാലാജി.

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതിന് ലഭിച്ച ശിക്ഷയാണ് കൊറോണ് വൈറസ് എന്നായിരുന്നു ഞായറാഴ്ച രാജേന്ദ്ര ബാലാജി നടത്തിയ ട്വീറ്റ്. ഞായറാഴ്ചയാണ് വിവാദ ട്വീറ്റ്. തുടര്‍ച്ചയായി ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്ന രാജേന്ദ്ര ബാലാജിക്കെതിരായി നടപടിയെടുത്തത് പാര്‍ട്ടിയില്‍ പനീര്‍ സെല്‍വത്തിനും പളനി സ്വാമിക്കും സ്ഥാനം ഉറപ്പിക്കുന്നതിനായുള്ള നടപടിയായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്