കാർഷിക വായ്പ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണം; 2000 കോടി അടിയന്തര വായ്പ വേണം: കേന്ദ്രത്തോട് കേരളം

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണമെന്നും സംസ്ഥാനത്ത് ഈ വർഷവും ഉണ്ടായ പ്രളയം കണക്കിലെടുത്ത് 2000 കോടി രൂപയുടെ അടിയന്തര വായ്പ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിലവില്‍ ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്രം മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹ്രസ്വകാല വായ്പയായി 2000 കോടി രൂപയുടെ അധികസഹായമാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പലിശരഹിത കാർഷിക വായ്പ നല്‍കണം. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാരുടെ മറ്റ് കടങ്ങള്‍ പുനഃക്രമീകരിക്കണം. ഇതിനായി നബാർഡിൽ നിന്ന് അധികസഹായം അനുവദിക്കണം. നബാർഡ് വായ്പയുടെ പലിശ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താനിരിക്കുന്ന കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുക. സന്ദര്‍ശന തിയതി കേന്ദ്രസംഘം അറിയിച്ചിട്ടില്ല.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ