ടെലഗ്രാം ഉപയോക്താക്കൾക്ക് പണി കിട്ടുന്ന വഴികള്‍; മുന്നറിയിപ്പുമായി വിദ​ഗ്ദർ

മികവുറ്റ സവിശേഷതകളുമായി ഇന്ന് മൊബെെൽ ഫോൺ ഉപയോക്തക്കളുടെ ഇടയിൽ സുപരിചതമായ ആപ്പാണ് ടെലഗ്രാം. സിനിമയ്ക്ക് പുറമേ ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ചാറ്റ് ചെയ്യാനും തുടങ്ങി എന്തിനും  ഏതിനും വരെ ഇന്ന് ടെല​ഗ്രം ഉപയോ​ഗിക്കുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ളവർ. ചുരുക്കിപ്പറഞ്ഞാൽ ഐഡൻ്റിറ്റി ഇല്ലാതെ തന്നെ പല വീഡിയോകളും  ഷെയർ ചെയ്യാൻ  ടെല​ഗ്രമിലൂടെ പറ്റും.

ഗ്രൂപ്പുകളിൽ മെമ്പർ ആകാതെ തന്നെ നമ്മുക്ക് വേണ്ടതെല്ലാം തരുന്ന ആപ്പിലെ  സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിപ്പിക്കുന്നവർ ഇന്ന് ഏറെയാണ്. പുതിയ സിനിമകൾ നിയമ വിരുദ്ധമായി ഷെയർ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും അടക്കം ടെലഗ്രാമിൽ ഇന്ന് സജീവമാണ്.

ഇത്തരം പ്ലറ്റ്ഫോമിൽ അശ്ലീല സംഭാഷണങ്ങൾക്കും ചൈൽഡ് പോണോഗ്രഫിയ്ക്കും ലൈംഗിക പീഡന വിഷയങ്ങൾക്കും കൂച്ചുവിലങ്ങ് ഇടാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ പല അശ്ലീല വീഡിയോകളും ടെലഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. ചൈൽഡ് പോണോഗ്രഫി വീഡിയോകൾ നേരിട്ട് വരുന്നതിന് നിയന്ത്രണമുണ്ടെങ്കിലും അതിനുള്ള മാർഗവും ഇതിന് പിന്നിലുള്ളവർക്ക് വ്യക്തമായി അറിയാം എന്നതാണ് സത്യം.

മറ്റുള്ളവരിൽ നിന്ന് ഫോൺനമ്പർ മറച്ചുവെക്കാനും യൂസർ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളിൽ നിന്ന് സ്വകാര്യത നൽകുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകൾക്ക് പ്രോത്സാഹനമാകുന്നുണ്ട്..ഗൂഗിൾ ഡ്രൈവിന് സമാനമായ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഇവരുടെ ആയുധം.

ഇത്തരം ഉള്ളടക്കങ്ങൾ അപ് ലോഡ് ചെയ്ത് ആ ഫോൾഡറിന്റേയോ ഫയലിന്റേയോ ലിങ്കുകൾ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും ഷെയർ ചെയ്യപ്പെടുന്നവരുമുണ്ട്. മാൽവെയർ ഉൾപ്പെടെയുള്ള ഈ ലിങ്കുകൾ മറിച്ചുവിൽക്കുന്നവരുമുണ്ട്. ഇത്തരം പ്രവർത്തികൾക്ക് ലോക്കിടാൻ പൊലീസും സൈബർ ടീമുകളും തകൃതിയായി ശ്രമിക്കുകയാണ് ഇപ്പോൾ

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം