ഷവോമി പുതിയ സ്മാര്‍ട്ട് ഫോണ്‍ സിരീസ് ആരംഭിക്കുന്നു; അവതരണം അടുത്ത മാസം

വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ റെഡ്മി സിരീസിലെ ഫോണുകള്‍ വന്‍കുതിച്ചു ചാട്ടമാണ് ഷവോമിയ്ക്ക് വിപണിയില്‍ നേടി കൊടുത്തത്. ഇപ്പോഴിതാ പുതിയ സ്മാര്‍ട്ട് ഫോണ്‍ സിരീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഷാവോമിയുടെ ആദ്യ “സിസി” സിരീസ് സ്മാര്‍ട്ട് ഫോണുകള്‍ ജൂലൈ രണ്ടിന് ചൈനയില്‍ അവതരിപ്പിക്കും. യുവാക്കളെ ലക്ഷ്യമിട്ട് പുതിയ സ്മാര്‍ട്‌ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് വെബ്‌സൈറ്റായ വീബോയില്‍ ഷാവോമി ഒരു പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഷാവോമി എംഐ സിസി9, എംഐ സിസി 9ഇ എന്നിങ്ങനെ ആയിരിക്കും സിസി സിരീസിലെ ആദ്യ ഫോണുകള്‍ക്ക് കമ്പനി നല്‍കുന്ന പേരുകളെന്നാണ് വിവരം.

Xiaomi CC9

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് ഫോണില്‍ ഫ്ളിപ്പ് ക്യാമറ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എംഐ സിസി9 ഇ ഫോണില്‍ ഡോട്ട് നോച്ച് സ്‌ക്രീനും 48 മെഗാപിക്‌സല്‍ ക്യാമറ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനവും ആയേക്കും. ഇതില്‍ 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും.

4000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഫോണില്‍ എന്നാണ് വിവരം. രണ്ട് ഫോണുകളിലും എട്ട് ജിബി റാം 256 ജിബി സ്‌റ്റോറേജ് വേരിയന്റുകള്‍ ഉണ്ടായേക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ