പുതുവര്‍ഷപ്പിറവി; ഒരു ദിവസം ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍!

പുതുവത്സര ദിനം വാട്ട്‌സ്ആപ്പിന് ചാകരയായിരുന്നു. ടെക്സ്റ്റ് മെസേജ് അയക്കുന്നത് ആളുകള്‍ ഏതാണ്ട് പൂര്‍ണമായും അവസാനിപ്പിച്ച് ആളുകള്‍ ഇപ്പോള്‍ മെസേജിംഗിനായി ആശ്രയിക്കുന്നത് വാട്ട്‌സ്ആപ്പിനെയാണ്. പുതുവത്സരദിനത്തില്‍ 2000 കോടി (20 ബില്യണ്‍) വാട്ട്‌സ്ആപ്പ് മെസേജുകളാണ് ഇന്ത്യക്കാര്‍ കൈമാറ്റം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇത് 1400 കോടി (14 ബില്യണ്‍) മെസേജുകളാണ്. ഇതാണ് ഈ വര്‍ഷം 20 ബില്യണായി വര്‍ദ്ധിച്ചത്. വാട്ട്‌സ്ആപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓവര്‍ലോഡ് കാരണം രണ്ടു മണിക്കൂര്‍ നേരത്തേക്ക് വാട്ട്‌സ്ആപ്പ് സെര്‍വറുകള്‍ ഡൗണായിരുന്നു.

ലോകവ്യാപകമായി വാട്ട്‌സ്ആപ്പില്‍ ആ ദിവസം കൈമാറ്റം ചെയ്യപ്പെട്ടത് 75 ബില്യണ്‍ മെസേജുകളാണ്. 13 ബില്യണ്‍ ഇമേജുകളും 5 ബില്യണ്‍ വീഡിയോകളും ഇതില്‍ ഉള്‍പ്പെടും. പുലര്‍ച്ചെ പന്ത്രണ്ട് മുതല്‍ അര്‍ദ്ധ രാത്രി 11.59 വരെയുള്ള കണക്കുകളാണിത്.

ഇന്ത്യയില്‍ വാട്ട്‌സ്ആപ്പിനുള്ളത് 200 മില്യണ്‍ ഉപയോക്താക്കളാണ്. ഒരു ബില്യണ്‍ ഉപയോക്താക്കളാണ് ലോകവ്യാപകമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വാട്ട്‌സ്ആപ്പിനെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആക്കാന്‍ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത് ഈ വര്‍ഷമായിരുന്നു. പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ബാര്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിക്കപ്പെട്ടു. കമ്പനിയുടെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ വാട്ട്‌സ്ആപ്പ് വിട്ടതും കഴിഞ്ഞ വര്‍ഷം തന്നെയായിരുന്നു.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ