വ്യാജന്മാര്‍ക്ക് പൂട്ടിടാന്‍ ഇന്‍സ്റ്റഗ്രാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അത് ചൂണ്ടിക്കാണിക്കാം. അതിന് സഹായിക്കുന്ന ഫ്‌ളാഗിംഗ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്‌സ്ബുക്കിന്റെ ഈ ചടുല നീക്കം.

തെറ്റായ ഉളളടക്കങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. “it”s inappropriate” എന്നത് തിരഞ്ഞെടുത്ത് അതില്‍ “false information” ക്ലിക്ക് ചെയ്യുക. ഫെയ്സ്ബുക്കിന്റെ ഫാക്ട് ചെക്കേഴ്‌സ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയുടെ ഉള്ളടക്കം പരിശോധിക്കും.

ഉള്ളടക്കം തെറ്റാണെന്ന് ഫാക്ട് ചെക്കേഴ്‌സ് തിരിച്ചറിഞ്ഞാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെടില്ല. അവ എക്സ്പ്ലോര്‍ എന്നതിന് കീഴിലും, ഹാഷ്ടാഗുകളിലുമായാവും കാണിക്കുക. അമേരിക്കയിലാവും ഫ്‌ളാഗിംഗ് ഫീച്ചര്‍ ആദ്യം എത്തുക. ശേഷം രണ്ട് ആഴ്ചക്കുള്ളില്‍ ഈ ഫീച്ചര്‍ മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്കും എത്തും.

Latest Stories

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം