ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമുള്ള 'ആക്ടീവ്' ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈനില്‍ വരുന്നത് അറിയാനുള്ള ഫീച്ചര്‍ ഉണ്ടായിരുന്നില്ല. ഇനി മുതല്‍ ആ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലും ലഭ്യമാകും.

മറ്റ് സോഷ്യല്‍ മീഡിയകളിലെ പോലെ തന്നെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ആണെങ്കില്‍ “ആക്ടീവ് നൗ” എന്ന് നിങ്ങളുടെ പേരിനരികില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. അതോടൊപ്പം വാട്സ്ആപ്പിലെ പോലെ “ലാസ്റ്റ് സീന്‍” ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവും ഇന്‍സ്റ്റഗ്രാമിലുണ്ടാവും.

എന്നാല്‍ നിങ്ങളുടെ എല്ലാ ഫോളോവേഴ്സും നിങ്ങള്‍ ഓണ്‍ലൈനിലുള്ള കാര്യം അറിയുമോ അതോ ഇന്‍സ്റ്റാഗ്രമിലെ മെസേജിങ് സംവിധാനമായ ഡയറക്ട് വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ എന്ന് വ്യക്തമല്ല. ഇമേജ് സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍