ജപ്പാന്റെ നാണക്കാരി റോബോട്ട്; ഫാഷൻ ലോകത്തെ ഞെട്ടിച്ച് 'മിറുമി'

സെലിബ്രിറ്റികളായ റിഹാന മുതൽ കിം കർദാഷിയാൻ വരെയുള്ളവരുടെ ബാഗുകളിൽ പിടിച്ചിരുന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടിയ പാവകളായിരുന്നു ലബുബു പാവകൾ. കെ പോപ്പ് ആർട്ടിസ്റ്റ് ലലിസ മനോബാൻ തന്റെ ലബുബു കളക്ഷൻ പരിചയപ്പെടുത്തിയതോടെയാണ് ആർക്കും വേണ്ടാതെ കിടന്ന ഈ പാവകൾക്ക് അത്രയ്ക്കും ആവശ്യക്കാരേറിയത്. കൂർത്ത ചെവിയും, ഉണ്ട കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന ഈ പാവകൾ ഏവരുടെയും ഇഷ്ടക്കാരായി മാറി. എന്നാൽ ഫാഷൻ ലോകത്തെ ഞെട്ടിച്ച് ലബുബുവിനെയൊക്കെ പിന്നിലാക്കിയ ഒരു കുഞ്ഞൻ റോബോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്.

ജപ്പാനിൽ നിന്നും വന്ന മിറുമി’ എന്ന രോമാവൃതമായ കുട്ടി റോബോട്ട് ആണ് ഈ താരം. ഇതൊരു കളിപ്പാട്ടം മാത്രമല്ല, ബാഗുകളിലും വസ്ത്രങ്ങളിലും അണിയാൻ കഴിയുന്ന ഒരു ഫാഷൻ ആക്സസറി കൂടിയാണ്. മിറുമിയുടെ കുഞ്ഞി കണ്ണുകൾ കൊണ്ട് അത് ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയും അടുത്തേക്ക് ആരെങ്കിലും വരുമ്പോൾ തല തിരിച്ചു നോക്കുകയുമൊക്കെ ചെയ്യും. സ്നേഹത്തോടെ ഒന്ന് തലയിൽ തട്ടിയാൽ ഒരു പൂച്ചകുഞ്ഞിനെപ്പോലെ നാണത്തോടെ മിറുമി തല താഴ്ത്തുകയും ചെയ്യും.

View this post on Instagram

A post shared by mirumi (@mirumi_tokyo)

രോമം നിറഞ്ഞ ഒരു പൂച്ചകുഞ്ഞിനെപ്പോലെ ഇരിക്കുന്ന മിറുമി നീളമുള്ളതും വഴക്കമുള്ളതുമായ കൈകൾ കൊണ്ട് ബാഗുകളിലും പഴ്സിലുമൊക്കെ സുരക്ഷിതമായി പിടിച്ചിരിക്കും. ബാഗ് നീങ്ങുന്ന നിമിഷം തന്നെ അതിന്റെ ചുറ്റുപാടുകൾ പരിശോധിക്കാൻ തുടങ്ങുകയും ഇടയ്ക്കിടെ കൗതുകത്താൽ അടുത്തുള്ള ആളുകളുടെയോ വസ്തുക്കളുടെയോ നേരെ ചരിക്കുകയും ചെയ്യും. ആരെങ്കിലും പെട്ടെന്ന് അടുത്തേക്ക് വന്നാലോ തൊടാൻ ശ്രമിച്ചാലോ ലജ്ജയോടെ തിരിഞ്ഞുനോക്കുന്ന മിറുമിയുടെ ക്യൂട്ട്നെസ്സ് കാരണം ഇപ്പോൾ ആവശ്യക്കാരും ഏറെയാണ്. ലാബുബുവിനെപ്പോലെ ബാഗിൽ വെറുതെ തൂങ്ങിക്കിടക്കില്ല എന്നതും മിറുമിയെ വാങ്ങാനുള്ള ഒരു കാരണമാണ്.

ജപ്പാനിലെ പ്രശസ്തമായ റോബോട്ടിക്സ് കമ്പനിയായ യൂ കയ് എഞ്ചിനീയറിംഗ് ആണ് മിറുമിയെ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ യുകായ് എഞ്ചിനീയറിംഗ് അതിന്റെ വിചിത്രമായ ഗാഡ്‌ജെറ്റുകൾ ഉപയോഗിച്ച് ലോകത്തെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത് ഇതാദ്യമല്ല. ബാറ്ററിയിലാണ് മിറുമിയുടെ ജീവിതം. ബാറ്ററി തീരുമ്പോൾ മിറുമി തല താഴ്ത്തി ഇരിക്കും. യുഎസ്ബി ടൈപ്പ്-സി കേബിൾ വഴി ചാർജ് ചെയ്താൽ പഴയപോലെ ആക്റ്റീവ് ആവുകയും ചെയ്യും. മിറുമിയെ ഉപയോഗിക്കാൻ ഒരു സ്ക്രീനോ ആപ്പോ ആവശ്യമില്ല. ഒരു കളിപ്പാട്ടമെന്നതിനപ്പുറത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും കുട്ടികൾക്കും ഒരു കൂട്ടാണ് മിറുമി. ഏകദേശം 150 ഡോളർ ( 13,000 രൂപ )യാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.

Latest Stories

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ചരിത്ര നേട്ടത്തിലേക്ക് ലയണൽ മെസ്സി; കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോർഡുകൾ

കരിമണൽ ഖനനത്തിലും മദ്യനയത്തിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്: കെ. സി. വേണുഗോപാൽ

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

'പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലം, അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകും'; ആവർത്തിക്കാൻ പാടില്ലെന്ന് പിണറായി വിജയൻ

'വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ, ഉത്തരവാദിത്വം മറക്കേണ്ട കെ മുരളീധരൻ'; വിമർശിച്ച് വീണ ജോർജ്

'കമ്മ്യൂണിസം ശാപമാണെന്ന് പറയുന്ന ഒരാൾക്ക് ജീവിച്ചിരിക്കാൻ കഴിയുമോ, ചെറ്റക്കൂടിലിൽ താമസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ, 'ചെറ്റ' പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല'; ജി സുധാകരൻ

'മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടും, സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം'; കെ എൻ ബാലഗോപാൽ

പാർട്ടിക്കുള്ളിൽ സമ്മർദ്ദം; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു

സ്ത്രീ സൗജന്യയാത്ര കോർപ്പറേഷന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനെ തുടർന്ന് ബസ് ചാർജ് വർധന സൂചന നൽകി ഡി. കെ. ശിവകുമാർ