നാട്ടിലിറങ്ങും മുൻപ് നാട്ടു രാജാവിന്റെ കയ്യിൽ; സാംസങ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ

ഇന്ത്യയിലെത്തും മുൻപേ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 നടൻ മോഹൻലാൽ സ്വന്തമാക്കി. ഇന്ത്യൻ വിപണിയിൽ സെപ്തംബർ 10ന് ഫോൺ പുറത്തിങ്ങുന്നത്.

ഇപ്പോൾ പ്രീഓഡർ ലഭ്യമായ ഫോണിന്റെ ഇന്ത്യയിൽ ലഭ്യമല്ലാത്ത കളറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നേരത്തെ തന്നെ പ്രീബുക്കിങ് തുടങ്ങിയിട്ടുണ്ട്.

ഗ്യാലക്‌സി ദ ഫോൾഡ് 3 ഓഗസ്റ്റ് 27 മുതൽ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളിൽ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വിൽപ്പനയ്‌ക്കെത്തിയത്.

ഗ്യാലക്‌സി ദ ഫോൾഡ് 3 മൂന്ന് കളർ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ. ഇതിൽ ഫാന്റം സിൽവറാണ് മോഹൻലാൽ ഉപയോഗിക്കുന്നത്.

5എൻഎം 64ബിറ്റ് ഒക്ടാകോർ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണൽ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവർത്തിക്കുന്നത്, അത് ആൻഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും.

മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകൾക്കായി, ഗ്യാലക്‌സി ദ ഫോൾഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീച്ചറുകൾ, മൾട്ടിആക്റ്റീവ് വിൻഡോ, ഒരു പുതിയ ടാസ്‌ക്ബാർ, ആപ്പ് പെയർ എന്നിവയുമായാണ് വരുന്നത്.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി