കയ്യിൽ സാംസങ് ഫോൺ ഉണ്ടോ ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും !

S23 അടക്കമുള്ള സാംസങ് ഫോണുകൾക്കെതിരെ അപകടമുന്നറിയിപ്പ് നൽകി കേന്ദ്രസര്‍ക്കാര്‍. സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നതായാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രാജ്യത്ത് സൈബര്‍ സുരക്ഷാ ഭീഷണികള്‍ വിലയിരുത്തുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (CERT-In) ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാംസങ് ഫോണ്‍ സീരീസിലെ നാല് വേര്‍ഷനുകളെ ബാധിക്കാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണിയെപ്പറ്റിയാണ് മുന്നറിയിപ്പ്.

ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11,12,13,14 എന്നിവ അടിസ്ഥാനമാക്കിയുള്ള സാംസങ് ഫോണുകളെ ബാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയാണ് കേന്ദ്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ നിയന്ത്രണങ്ങള്‍ മറികടന്ന് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും ഹാക്കര്‍മാർക്ക് സാധിക്കും.

സാംസങ് ഫോണുകളിൽ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11, 12,13, 14 തുടങ്ങിയവ ഉള്ളവർ എത്രയും പെട്ടെന്ന് സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ചെയ്യണം എന്നാണ് സിഇആര്‍ടി പറയുന്നത്. ഇതിലൂടെ ഫോണ്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, എആര്‍ ഇമോജി ആപ്പിലെ പ്രശ്‌നങ്ങള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഫോണുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ