സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ പുതിയ 'അത്ഭുതവുമായി' റെഡ്മി; സ്മാര്‍ട്ട് ടിവിയും വിപണിയിലേക്ക്

വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ റെഡ്മി സിരീസിലെ ഫോണുകള്‍ വന്‍ നേട്ടമാണ് വിപണിയില്‍ കൊയ്തത്. ഇപ്പോഴിതാ റെഡ്മി സ്മാര്‍ട്ടി ടിവികളും വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്.

പുതിയ റെഡ്മി ടിവികള്‍ അടുത്ത മാസം തന്നെ അവതരിപ്പിക്കുമെന്ന് ഷോമി പ്രൊഡക്ട് ഡയറക്ടര്‍ വാങ് ടെങ് തോമസ് പറഞ്ഞു.  70 ഇഞ്ച് സ്‌ക്രീനും 40 ഇഞ്ച് സ്‌ക്രീനുമുള്ള രണ്ട് സ്മാര്‍ട് ടിവികളാണ് റെഡ്മിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 70 ഇഞ്ച് 4 കെ റെസല്യൂഷന്‍ ഡിസ്പ്ലേയുള്ള റെഡ്മി ടിവി എല്‍ 70 എം 5-ആര്‍എ ഇതിനകം ചൈനയുടെ 3 സി സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മോഡല്‍ നമ്പര്‍ എല്‍ 40 എം 5-ആര്‍എ ഉള്ള 40 ഇഞ്ച് റെഡ്മി ടിവി ഉണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

ഷവോമിയുടെ എംഐ സ്മാര്‍ട് ടിവികള്‍ നിലവില്‍ വിപണിയില്‍ വില്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ ടെലിവിഷന്‍ വിപണിയെ കുറച്ചുകൂടി സജീവമാക്കാന്‍ ലക്ഷ്യമിട്ടാണ് റെഡ്മിയുടെ സ്മാര്‍ട് ടിവിയും പുറത്തിറങ്ങുന്നത്. വിലക്കുറവില്‍ ഞെട്ടിക്കുന്ന ഷവോമി അത്ഭുതം ഇവിടെയും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍