ആന്‍ഡ്രോയിഡിനെതിരെ വാവേയുടെ 'വജ്രായുധം' റെഡി; പിന്തുണയുമായി മറ്റ് ബ്രാന്‍ഡുകളും

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ നിലനില്‍പ്പിനായി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുക എന്ന ദൗത്യത്തിലേക്കാണ് വാവേയ് നീങ്ങിയത്. ഇപ്പോഴിതാ വാവേയ് സ്വന്തമായി വികസിപ്പിച്ചെടുത്ത “ഹോങ്മെങ്” ഓപ്പറേറ്റിങ് സിസ്റ്റം സ്മാര്‍ട്ഫോണില്‍ പരീക്ഷിക്കുന്നു എന്നാണ് വിവരം. ഈ വര്‍ഷം തന്നെ പുതിയ ഓഎസിലുള്ള സ്മാര്‍ട്ഫോണുകള്‍ വാവേ പുറത്തിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോങ്‌മെങ് ഒഎസിനു ആന്‍ഡ്രോയിഡിനേക്കാള്‍ 60 ശതമാനം അധികം വേഗമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകല്‍ വന്നിരുന്നു. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികള്‍ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കും വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് സൂചന. പുതിയ ഒഎസിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക.

വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മറ്റ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെയും പിന്തുണ കിട്ടിത്തുടങ്ങി എന്നാണ് വിവരം. ഇത് ഗൂഗിളിന് വന്‍തിരിച്ചടിയാവും നല്‍കുക. ആപ്പിളൊഴികെ എല്ലാ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങവേയാണ് വാവേയ്യുടെ ചടുലനീക്കം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്