ഒരു വീട്ടില്‍ 42 കക്കൂസുകള്‍! വ്യാജരേഖ നല്‍കി സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

“പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുക” എന്ന പ്രയോഗമുണ്ട് മലയാളത്തില്‍. ദരിദ്രര്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും ഇങ്ങനെ പിച്ചചട്ടിയില്‍ കയ്യിട്ടുവാരുന്നവരുടെ കയ്യിലാണ് ചെന്നുപെടുക. അതില്‍ രാഷ്ട്രീയക്കാരനും, ഉദ്യോഗസ്ഥരും,ഇടനിലക്കാരും ഉള്‍പ്പെടാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തായാണ് ബീഹാറില്‍ നിന്ന് വരുന്നത്.

ബീഹാര്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വീടുകളില്‍ കക്കൂസ് നിര്‍മിക്കാനായി നല്‍കിയ ധനസഹായം വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ റാം ഗ്രാമവാസിയായ യോഗേശ്വര്‍ ചൗധരി തട്ടിയെടുത്തത് 42 തവണയാണ് . വ്യാജ അപേക്ഷകള്‍ നല്‍കി ഇയാള്‍ സര്‍ക്കാരില്‍ നിന്നും തട്ടിയെടുത്തത് 42 കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട മൂന്നര ലക്ഷത്തോളം രൂപ. വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അപേക്ഷകള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകനായ രോഹിത് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് കക്കൂസിനു വേണ്ടി തട്ടിപ്പ് നടത്തിയ കഥകള്‍ പുറത്തുവരുന്നത്. എന്നാല്‍ ചൗധരി മാത്രമല്ല നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ ഈ മാര്‍ഗ്ഗത്തിലൂടെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് രോഹിത് കുമാര്‍ പറയുന്നത്. ഇതേ ഗ്രാമത്തിലെ വിശ്വേശ്വര്‍ റാം എന്നയാള്‍ പത്ത് തവണയാണ് സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാരില്‍ നിന്നും പണം കൈപറ്റിയിരിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇങ്ങനെ കൈക്കലാക്കിയത്.12000 രൂപയാണ് വീടുകളിലെ കക്കൂസ് നിര്‍മ്മാണത്തിനായി ബീഹാര്‍ സര്‍ക്കാര്‍ നല്‍കുന്നത്.

വ്യാജരേഖ നല്‍കി ഇത്തരത്തില്‍ വലിയ തോതില്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് രോഹിത്കുമാര്‍ ആരോപിക്കുന്നത്. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ വ്യക്തമായ ധാരണയിലെത്താന്‍ കഴിയു എന്ന നിലപാടിലാണ് അധികൃതര്‍.

Latest Stories

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്