അസം കാടുകളില്‍ ആനകളുടെ കൂട്ട കുരിതി;100 ദിവസത്തിനുള്ളില്‍ ചെരിഞ്ഞത് 40 ആനകള്‍

പ്രകൃതിയില്‍ മനുഷ്യന്റെ കറുത്ത കരങ്ങളുടെ പ്രവര്‍ത്തനഫലമായി കുറച്ചൊന്നുമല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഓരോ തവണ വാര്‍ത്ത വരുമ്പോഴും മനുഷ്യന്റെ ദുഷ്പ്രവൃത്തിയെ ഓര്‍ത്ത് നമ്മള്‍ തന്നെ വിലപിക്കാറുണ്ട് .അത്തരത്തിലൊരു വാര്‍ത്തയാണ് അസമില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്.

കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 40 ആനകളുടെ ജീവനാണ് അസമില്‍ പൊലിഞ്ഞിരിക്കുന്നത്. കൂടുതലും മനുഷ്യന്റെ ഇടപെടലുകൊണ്ട് തന്നെ.  ട്രെയിന്‍ അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ എന്നിവയിലൂടെയാണെന്ന് ആനകളുടെ മരണം സംഭവിക്കുന്നതെന്ന് ആനകളുടെ നാശം സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. പക്ഷെ ആനയെ കൊല്ലുന്നതിനെതിരെ പ്രതിഷേധങ്ങളൊന്നും തന്നെ അസമില്‍ നിന്ന് ഉയരാറില്ലെന്നതും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുന്നു.

ഈയിടെ അസമില്‍ കണ്ടാമൃഗത്തെ കൊന്നതില്‍ വലിയ പ്രതിഷേധമാണ് ഇവിടെ ഉണ്ടായിരുന്നത്. അസമിന്റെ ദേശീയമൃഗമാണ് കണ്ടാമൃഗം.

വനനശീകരണം വര്‍ധിച്ചതോടെ ആനകളുടെ ആവാസവ്യവസ്ഥയ്ക്ക് വളരെയധികം നാശമാണ് സംഭവിച്ചിട്ടുള്ളത്. അതിലുപരി ഇപ്പോള്‍ ആനകള്‍ കൊല്ലപ്പെടുകകൂടി ചെയ്യുന്നത് ആനകളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായം.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്