പൊരുതി നേടിയതാണ് ഈ ജീവിതം; അറിയാം ഇന്ത്യയിലെ ഈ പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു വന്നിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. 2014ജ-ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ “മൂന്നാം ലിംഗഭേദം” ആയി സുപ്രീം കോടതി അംഗീകരിച്ചതോടെ സമൂഹത്തിലും അവര്‍ക്ക് സ്വീകാര്യത ലഭിച്ചു തുടങ്ങി.

വിവേചനങ്ങള്‍ക്കെതിരെ പോരാടി വിവിധ മേഖലകളില്‍ തങ്ങളുടെ കയ്യൊപ്പ് പതിച്ച ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ ചിലരെ പരിചയപ്പെടാം.

പദ്മിനി പ്രകാശ്

തന്റെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിത്വത്തിന്റെ പേരില്‍ 13 വയസ്സുള്ളപ്പോള്‍ പദ്മിനിയെ കുടുംബത്തില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പദ്മിനി, പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു. 2014- ല്‍ കോയമ്പത്തൂരിലെ പ്രാദേശിക വാര്‍ത്താ ചാനലായ ലോട്ടസ് ടിവിയില്‍ പദ്മിനി ഇന്ത്യയുടെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പ്രൈം ടൈം അവതാരകയായി.

പൃതിക യാഷിനി

തമിഴ്നാട്ടിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പൊലീസ് ഓഫീസറാണ് കെ പൃതിക യാഷിനി. പൊലീസ് സേനയില്‍ ചേരുന്നതിനുള്ള അപേക്ഷാ ഫോമില്‍ “ട്രാന്‍സ്ജെന്‍ഡര്‍” എന്ന് രേഖപ്പെടുത്താന്‍ അവര്‍ നിയമപോരാട്ടം തന്നെ നടത്തി. ഇന്ന് പൃതിക ചെന്നൈയിലെ സബ് ഇന്‍സ്‌പെക്ടറാണ്.

ഡോ.മനാബി ബന്ദോപാധ്യായ

ബംഗാളി സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് മനാബി ബന്ദോപാധ്യായ. 2015 ജൂണ്‍ 7- ന് പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ വിമന്‍സ് കോളജിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പലായി ബന്ദോപാധ്യായയെ നിയമിച്ചു. അവര്‍ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മാസികയായ ഒബ്-മനാബ് പ്രസിദ്ധീകരിച്ചു.

ലക്ഷ്മി നാരായണ ത്രിപാഠി

യുഎന്നില്‍ ഏഷ്യാ പസഫിക്കിനെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡറാണ് ലക്ഷ്മി നാരായണ ത്രിപാഠി

ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി 2007-ല്‍ സ്ഥാപിച്ച “അസ്തിത്വ” ട്രസ്റ്റിന്റെ സ്ഥാപകയാണ് ലക്ഷ്മി.

2018- ലെ കുംഭമേളയില്‍ ആദ്യത്തെ “ഷാഹി സ്‌നാന്‍” എടുത്ത് ചരിത്രം സൃഷ്ടിച്ച “കിന്നാര്‍ അഖാഡ”യുടെ സ്ഥാപക കൂടിയാണ് അവര്‍.

6 പാക്ക് ബാന്‍ഡ്

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ മ്യൂസിക്കല്‍ ബാന്‍ഡാണ് 6 പാക്ക് ബാന്‍ഡ്.
ഫിദ ഖാന്‍, രവിന ജഗ്താപ്പ്, ആശ ജഗ്താപ്പ്, ചാന്ദ്നി സുവര്‍ണക്കര്‍, കോമല്‍ ജഗ്താപ്, ഭാവിക പാട്ടീല്‍ എന്നിവരാണ് ബാന്‍ഡിലെ അംഗങ്ങള്‍. 2016-ലെ കാന്‍സ് ഗ്രാന്‍ഡ് പ്രിക്‌സ് ഗ്ലാസ് ലയണ്‍ പുരസ്‌കാരവും സിക്‌സ് പാക്ക് നേടി.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി