റെസ്ലിംഗിലെ സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു; വേർപാട് 36 ാം വയസിൽ

റെസ്ലിംഗിലെ സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 ാം വയസിലാണ് ബ്രേ ലോകത്തോട് വിട പറഞ്ഞത്. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയൽ റംബിളിൽ എൽഎ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് പിന്നീട് വിശ്രമത്തിലായിരുന്നു.

അമേരിക്കൻ റെസ്ലിംഗ് താരം ബോബി ലാഷ്‌ലിയുമായുള്ള വഴക്കിനെ തുടർന്ന് റെസിൽമാനിയ 39 ൽ പങ്കെടുക്കാൻ ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല. മാസങ്ങളുടെ ഇടവേളയെടുത്ത ശേഷം ഇടിക്കൂട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയ ബ്രേയെ അകാലത്തിൽ മരണം കൂടെ കൂട്ടുകയായിരുന്നു.

WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

WWE ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. ‘WWE ഹോൾ ഓഫ് ഫേമർ മൈക്ക് റോട്ടണ്ടയിൽ നിന്ന് വന്ന ഫോൺ കോളാണ് വിൻഡ്ഹാം റോട്ടണ്ട അതവാ ബ്രേ വയറ്റ് അന്തരിച്ചെന്ന ഇക്കാര്യം അറിയിച്ചത്’- ട്രിപ്പിൾ എച്ച് കുറിച്ചു.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ