ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലില്‍. 88.77 മീറ്റര്‍ ദൂരമാണ് ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര എറിഞ്ഞത്. സീസണില്‍ താരത്തിന്റെ മികച്ച പ്രകടനമാണിത്.
ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം. നീരജിന് പുറമേ കിഷോര്‍ കുമാര്‍ ജെന, ഡി.പി.മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യുഎസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നീരജ് വെള്ളി നേടിയിരുന്നു.
യോഗ്യതാ റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പാരിസ് ഒളിമ്പിക്സിനും നീരജ് യോഗ്യത നേടി.