വിംബിള്‍ഡണ്‍ ഉപേക്ഷിച്ചതോടെ സംഘാടകര്‍ കൊയ്യുക 1000 കോടി, ഐപിഎല്ലിന് വട്ടപൂജ്യം, കനത്ത തിരിച്ചടി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന പ്രധാന ടെന്നിസ് ടൂര്‍ണമെന്റായ വിംബിള്‍ഡന്‍ റദ്ദാക്കിയതോടെ സംഘാടകര്‍ക്ക് കോളടിച്ചു. ഇന്‍ഷുറന്‍സ് തുകയായി 141 ദശലക്ഷം യുഎസ് ഡോളര്‍ ആണ് (ഏതാണ്ട് 1075 കോടി രൂപ) വെറുതെ ലഭിക്കുക.

പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് തുകയെന്ന നിലയിലാണ് ഇത്രയധികം രൂപ വിംബിള്‍ഡന്‍ സംഘാടകര്‍ക്കു ലഭിക്കുക. വിംബിള്‍ഡന്‍ സംഘാടകരുടെ ദീര്‍ഘവീക്ഷമാണ് ഇത്തരത്തിലൊരു സൗഭാഗ്യം വിംബിള്‍ഡണിനെ തേടിയെത്തിയത്.

2003ലെ സാര്‍സ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിംബിള്‍ഡന്‍ സംഘാടകര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ “പകര്‍ച്ചവ്യാധി” കൂടി കൂട്ടിച്ചേര്‍ത്തത്. ആ വര്‍ഷത്തെ വിംബിള്‍ഡന്‍ ടൂര്‍ണമെന്റിനെ സാര്‍സ് ബാധിച്ചില്ലെങ്കിലും ഇത്തരം പ്രതിസന്ധി ഭാവിയിലുണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സംഘാടകരായ “ദ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നിസ് ക്ലബ്” പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ടൂര്‍ണമെന്റിന് നല്‍കിയത്.

എന്നാല്‍ ഇതൊന്നും ടൂര്‍ണമെന്റിന്റെ വരുമാനത്തിന്റെ അടുത്തെത്തില്ല. ഏതാണ്ട് 300 മില്യന്‍ ഡോളറാണ് ഇത്തവണ വരുമാനമായി ലഭിക്കേണ്ടിയിരുന്നതെന്നാണ് “ദ ഗാര്‍ഡിയന്‍” കണക്കാക്കുന്നത്. അതായത് 2280 കോടിയിലധികം രൂപ! ഇന്‍ഷുറന്‍സ് തുകകൊണ്ട് വരുമാന നഷ്ടം നികത്താനാകില്ലെന്ന് അര്‍ഥം.

അതേസമയം, ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐയ്ക്ക് ലഭിക്കുക വട്ടപൂജ്യമായിരിക്കും. കാരണം ഐപിഎല്‍ ഇന്‍ഷുറന്‍സ് പരിധിയിലാണെങ്കിലും യുദ്ധം, ഭീകരവാദം തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട് ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് ലഭിക്കൂ. ഇത്തവണ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐയ്ക്കും അനുബന്ധ ടീമുകള്‍ക്കുമെല്ലാം കൂടി ഏതാണ്ട് 3,800 കോടിയിലധികം രൂപ നഷ്ടം വരുമെന്ന കണക്കാക്കുന്നത്.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ