അഭിമാനമുയര്‍ത്തി ചാനു; ടോക്യോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ടോക്യോ ഒളിംപിക്‌സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനു ഇന്ത്യക്കായി വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ചൈനയുടെ സിഹുയ് ഹോ (210കിലോഗ്രാം) ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ കാന്റിക ഐഷയ്ക്ക് വെങ്കലം.

ടെന്നീസില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്‌തോമിനെ കീഴടക്കി സുമിത് നാഗല്‍ രണ്ടാം റൗണ്ടിലെത്തിയതും ഇന്ത്യയുടെ സന്തോഷം ഇരട്ടിപ്പിച്ചു. 6-4, 6-7, 6-4 എന്ന സ്‌കോറിനായിരുന്നു നാഗലിന്റെ ജയം.

ഹോക്കിയിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം കണ്ടെത്തിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെയാണ് ഇന്ത്യന്‍ മറികടന്നത്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ