അടുത്ത ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ഇവർ; ആവേശത്തോടെ ഇന്ത്യൻ ആരാധകർ

ഈ വർഷം നടന്ന പാരീസ് ഒളിമ്പിക്സിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചു. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് മുൻ തവണകളിലെ പോലെ ഈ ഒളിമ്പിക്സിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച് മെഡലുകൾ നേടുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ 47 ആം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. എന്നാൽ ഇത്തവണ ഇന്ത്യ 6 വെങ്കലവും ഒരു വെള്ളിയും നേടി 71 ആം സ്ഥാനത്താണ് ഇന്നിതാ നിലകൊള്ളുന്നത്. പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീം എപ്പോഴും ഇന്ത്യക്കായി ഒളിംപിക്‌സില്‍ തിളങ്ങുന്നവരാണ്. പിവി സിന്ധുവിലായിരുന്നു ഇന്ത്യ പാരീസ് ഒളിംപിക്‌സിലും പ്രതീക്ഷവെച്ചത്.

2016 മുതൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരമാണ് പി വി സിന്ധു. രണ്ട് തവണ അടുപ്പിച്ച് മെഡൽ നേടിയ താരവുമാണ് അദ്ദേഹം. എന്നാൽ ഈ തവണ സിന്ധു നിറം മങ്ങി. കൂടാതെ പുരുഷ ബാഡ്മിന്റണില്‍ എച്ച്എസ് പ്രണോയിയും ലക്ഷ്യ സെന്നും മെഡലിലേക്കെത്താതെ മടങ്ങി. ബാഡ്മിന്റണിൽ മിന്നും പ്രകടനം നടത്തിയെങ്കിലും അവസാന നിമിഷം ലക്ഷ്യ സെൻ കാലിടറി വീഴുകയായിരുന്നു. ഈ വർഷത്തെ എല്ലാ പിഴവുകളും പരിഹരിച്ച് അടുത്ത ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡലുകൾ നേടാനാണ് താരങ്ങളുടെ ശ്രമം. അടുത്ത ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ അവസരം ലഭിക്കാനുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം;

1. അഷ്മിത ചാലിഹ
ഒന്നാമത്തെ താരം അഷ്മിത ചാലിഹയാണ്. നിലവിലെ ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് അഷ്മിത. 24കാരിയായ ആസാം താരം 2019ലെ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനടക്കം കടുത്ത വെല്ലുവിളി ഉയര്‍ത്തി. 2024ലെ ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടാന്‍ അഷ്മിതക്കായിരുന്നു. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലും അഷ്മിതക്കായിരുന്നു. സിന്ധുവിന് ശേഷം ഇന്ത്യയുടെ ബാഡ്മിന്റണിലെ പ്രതീക്ഷകള്‍ കാക്കാന്‍ ഏറ്റവും കരുത്തുള്ള താരമാണ് അഷ്മിത

2. ആകര്‍ഷി കാശ്യപ്പ്

ആകര്‍ഷി കാശ്യപ്പ് 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2023ലെ ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടാന്‍ താരത്തിനായിട്ടുണ്ട്. മികച്ച പരിശീലനം നല്‍കിയാല്‍ സിന്ധുവിനെപ്പോലെ അഭിമാനതാരമായി വളരാന്‍ കഴിവുള്ള താരമാണ് ആകര്‍ഷി കശ്യപെന്ന് പറയാം.

അടുത്ത 2028 ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ രാജ്യത്തിനായി ഒരുപാട് മെഡലുകൾ നേടി ടേബിൾ ടോപ്പിൽ എത്തിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് താരങ്ങൾ. ബാഡ്മിന്റണിൽ ഈ തവണ ലക്ഷ്യ സെൻ ആണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. താരം സെമി ഫൈനലിൽ ആയിരുന്നു തോൽവി ഏറ്റുവാങ്ങിയത്. ഈ വർഷം ഒരു സ്വർണ മെഡൽ പോലും ഇന്ത്യയ്ക്ക് നേടാൻ ആയില്ല. അടുത്ത ഒളിമ്പിക്സിൽ ഈ തവണത്തെ എല്ലാ പാളീച്ചകളും പരിഹരിച്ച് മികച്ച മത്സരാർത്ഥികളെ ഇറക്കാനാണ് അധികൃതരുടെ തീരുമാനം.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്