സ്വയം തീരുമാനമെടുത്താല്‍ സ്വന്തമായി അനുഭവിക്കേണ്ടി വരും ; ടെന്നീസ് ഒന്നാം നമ്പര്‍ താരത്തെ തള്ളി റാഫേല്‍ നദാല്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന് വിസ നിഷേധിച്ച സംഭവത്തില്‍ ലോക ഒന്നാം നമ്പറിനെ തള്ളിപ്പറഞ്ഞ് മുന്‍ ഒന്നാം നമ്പര്‍താരം റാഫേല്‍ നദാല്‍. സ്വയം എടുക്കുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതം എന്നായിരുന്നു റാഫേല്‍ നദാലിന്റെ പ്രതികരണം.

നിയമം തെറ്റിക്കുന്നവര്‍ കാരണമുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ലോകം നേരിടുന്നതെന്നും എല്ലാവരും വാക്സിനെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് തന്റെ അഭിപ്രായമെന്നും താരം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ആസ്ട്രേലിയ കഴിഞ്ഞ ദിവസം ന വിസ നിഷേധിച്ചിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് റാഫേല്‍ നദാല്‍ പ്രതികരണവുമായി എത്തിയതും.

ജോക്കോവിച്ചിന് ആഗ്രഹമുണ്ടെങ്കില്‍ ഒരു പ്രശ്നവുമില്ലാതെ അദ്ദേഹത്തിന് കളിക്കാനാകും. അദ്ദേഹം സ്വന്തമായെടുത്ത തീരുമാനമായിരുന്നു അത്. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടിവരും. ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ വാക്സിനെടുക്കണം എന്ന് അവര്‍ പറഞ്ഞാല്‍ അത് നമ്മള്‍ ചെയ്യാന്‍ ബാധ്യസ്ഥരാണ്. എനിക്കും കോവിഡ് വന്നിട്ടുണ്ട്. രണ്ടു തവണ വാക്സിനെടുക്കുകയും ചെയ്തിട്ടുണ്ട്. താരം വ്യക്തമാക്കി.

നോവാക്കിന് വിസ നിഷേധിച്ച സാഹചര്യത്തില്‍ താനും അതൃപ്തനാണ്. അദ്ദേഹത്തോട് സഹതാപം തോന്നുന്നുണ്ട്. എന്നാല്‍, അതേസമയം മാസങ്ങള്‍ക്കുമുന്‍പ് തന്നെ അദ്ദേഹത്തിന് സാഹചര്യം അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം സ്വയമെടുത്ത തീരുമാനമാണിതെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വാക്സിനേഷനെ തുടക്കംതൊട്ടേ എതിര്‍ക്കുന്നയാളാണ് ജോക്കോവിച്ച്. വാക്സിനെടുക്കാതിരിക്കാനുള്ള ആരോഗ്യപരമായ ഇളവ് തനിക്ക് ലഭിച്ചെന്ന് കഴിഞ്ഞ ചൊവ്വാഴ്ച താരം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയന്‍  ഓപണില്‍ കളിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.  വ്യാഴാഴ്ച   എത്തിയപ്പോഴാണ് ഓസീസ് വൃത്തങ്ങള്‍ അദ്ദേഹത്തെ തടയുകയും വിസ റദ്ദാക്കുകയും ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ