ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുന്നു: ആരോപണവുമായി പി.ടി ഉഷ

മലയാളി അത്‌ലറ്റ് പി.ടി. ഉഷ അധ്യക്ഷയായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ പോര് രൂക്ഷം. ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് പി.ടി ഉഷ ആരോപിച്ചു. താന്‍ നിയമിച്ച ഉദ്യോഗസ്ഥന് പിരിച്ചുവിടല്‍ കത്ത് നല്‍കിയതുള്‍പ്പെടെ ധിക്കാരപരമായ നടപടികളിലൂടെ ഒരു വിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍ തന്റെ അധികാരത്തില്‍ കൈകടത്തുകയും അരികാക്കാന്‍ ശ്രമിക്കുകയുമാണെന്ന് ഉഷ പറഞ്ഞു.

അനധികൃത വ്യക്തികള്‍ ഐ.ഒ.എ ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം ഒമ്പത് സമിതി അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് ഓഫിസ് പരിസരത്ത് പതിച്ചിരുന്നു. ഇതിനെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ച ഉഷ, ജീവനക്കാരെ നിയമിക്കലും പിരിച്ചുവിടലും ഉള്‍പ്പെടെയുള്ള ദൈനംദിന ഭരണപ്രവര്‍ത്തനങ്ങള്‍ നിര്‍വാഹക സമിതിയുടെ ജോലിയല്ലെന്നും വ്യക്തമാക്കി.

ഐ.ഒ.എ ഒരു ടീം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്നത് വേദനാകരമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുകയും പുറത്താക്കുകയുമല്ല എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ പുതിയ ഉയരത്തിലേക്ക് നയിക്കാനാണ് കമ്മിറ്റിയുടെ അധികാരം ഉപയോഗിക്കേണ്ടത്- ഉഷ പ്രതികരിച്ചു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം