'വിട, എന്നാലിത് അവസാനമല്ല..'; രോഹൻ ബൊപ്പണ്ണ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ടെ​ന്നീ​സി​ല്‍​നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് രോ​ഹ​ൻ ബൊ​പ്പ​ണ്ണ. 45-ാം വ​യ​സി​ലാ​ണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രോഹൻ വിരമിക്കൽ പ്രഖ്യാപിച്ചത്.

കുറിപ്പ് ഇങ്ങനെ

വിട, എന്നാലിത് അവസാനമല്ല. ജീവിതത്തിന് അർത്ഥം പക‌ർന്നതിന് എങ്ങനെയാണ് വിട ചൊല്ലാനാവുക? മറക്കാനാവാത്ത 20 വർഷങ്ങൾക്കുശേഷം ഞാനെന്റെ റാക്കറ്റ് ഔദ്യോഗികമായി മാറ്റിവയ്ക്കുകയാണ്. ഇതെഴുതുമ്പോൾ എന്റെ ഹൃദയം ഭാരമുള്ളതായി തോന്നുന്നു, ഒപ്പം നന്ദിയുള്ളതും. കൂർഗിലെ ചെറിയ പട്ടണത്തിൽ നിന്ന് എന്റെ യാത്ര ആരംഭിച്ചത്, സെർവ് ശക്തിപ്പെടുത്താൻ തടിക്കഷണങ്ങൾ മുറിച്ചത്, സ്റ്റാമിന വർദ്ധിപ്പിക്കാൻ കോഫി എസ്റ്റേറ്റുകളിലൂടെ ഓടിയത്, തകർന്ന കോർട്ടുകളിൽ സ്വപ്നങ്ങളെ പിന്തുടർന്നത്, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളുടെ വെളിച്ചത്തിന് കീഴിൽ നിന്നത്- ഇന്നതെല്ലാം അവിശ്വസനീയമായി തോന്നുന്നു.

ടെന്നീസ് എനിക്ക് വെറുമൊരു കളി മാത്രമായിരുന്നില്ല, മറിച്ച് എനിക്ക് ജീവിക്കാൻ ലക്ഷ്യബോധം തന്നു, തകർച്ചയിൽ ശക്തി പക‌ർന്നു, ലോകം മുഴുവൻ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചു. ഓരോ തവണയും ഞാൻ കോർട്ടിലേയ്ക്ക് ചുവടുവച്ചപ്പോൾ എന്നെ സ്ഥിരോത്സാഹം പഠിപ്പിച്ചു, എഴുന്നേൽക്കാനുള്ള മനക്കരുത്ത് നൽകി, പോരാടാനുള്ള കഴിവ് തന്നു, എല്ലാറ്റിനുമുപരി, ഞാൻ എന്തിനാണ് തുടങ്ങിയതെന്നും ഞാൻ ആരാണെന്നും എന്നെ ഓർമ്മിപ്പിച്ചു.

ര​ണ്ട് ഗ്രാ​ന്‍​സ്ലാം ഡ​ബി​ള്‍​സ് കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ ഡ​ബി​ൾ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കൂ​ടി​യാ​യി​രു​ന്നു. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​വു​മാ​യി​രു​ന്നു ബൊ​പ്പ​ണ്ണ. എ​ടി​പി ടൂ​റി​ൽ 26 ഡ​ബി​ൾ​സ് കി​രീ​ട​ങ്ങ​ൾ ബൊ​പ്പ​ണ്ണ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്ന് ഒ​ളി​മ്പി​ക്സു​ക​ളി​ൽ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ച്ച ബൊ​പ്പ​ണ്ണ 2002 മു​ത​ൽ 2023 വ​രെ ഇ​ന്ത്യ​യു​ടെ ഡേ​വി​സ് ക​പ്പ് ടീം ​അം​ഗ​മാ​യി​രു​ന്നു.

പാരീസ് മാസ്റ്റേഴ്‌സിലായിരുന്നു 45 കാരനായ ബൊപ്പണ്ണയുടെ അവസാന പ്രകടനം. കസാക്കിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും