പെരുമ്പാവൂരില്‍ റാങ്കിംഗ് ഓപ്പണ്‍ നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കളമൊരുങ്ങുന്നു

എട്ടാമത് റാങ്കിംഗ് ഓപ്പണ്‍ നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് പെരുമ്പാവൂര്‍ ആതിഥേയത്വം വഹിക്കും. മെയ് 15 മുതല്‍ 19 വരെ നെല്ലിമോളത്തിനടുത്തുള്ള ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് അക്കാദമിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷനും എറണാകുളം ജില്ലാ അസോസിയേഷനും സംയുക്തമായാണ് ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഒരു ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.

മെയ് 16-ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഔദ്യോഗികമായി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകും.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 2000-ത്തോളം റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. 12 വയസ്സുവരെയുള്ളവര്‍ കേഡറ്റ്സ് വിഭാഗത്തിലും, 12 മുതല്‍ 15 വരെ സബ് ജൂനിയര്‍ വിഭാഗത്തിലും, 15 മുതല്‍ 18 വരെ ജൂനിയര്‍ വിഭാഗത്തിലും, 18 വയസ്സിന് മുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമായി മത്സരിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തും. മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 13, 14 തീയതികളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ട്രാക്കില്‍ പരിശീലനം നടത്താന്‍ അവസരവുമുണ്ട്.

കേരളത്തിലെ ആദ്യ റോഡ് സര്‍ക്യൂട്ട്, 200 മീറ്റര്‍ പിയു സിന്തറ്റിക് ബാംഗ്ഡ് ട്രാക്കാണ് (വളവില്‍ ചെരിഞ്ഞ പ്രതലം) ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് അക്കാദമിയിലേത്. നിരപ്പായ പ്രതലമല്ലാത്തതിനാല്‍ സ്‌കേറ്റിംഗ് സമയത്ത് സ്പീഡ് കുറയ്ക്കാതെ തന്നെ നിയന്ത്രണം കൈവരിക്കുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

‘പുതിയ തലമുറയിലെ കുട്ടികള്‍ റോളര്‍ സ്‌കേറ്റിംഗില്‍ വലിയ താല്പര്യം കാണിക്കുന്നുണ്ട്. അഖിലേന്ത്യാ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും മുന്നോട്ട് കുതിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള പിന്തുണ അനിവാര്യമാണ്. ഇത്തരം ചാമ്പ്യന്‍ഷിപ്പുകള്‍ അതിനുള്ള മികച്ച വേദിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും മറ്റെല്ലാ സംവിധാനങ്ങളും അക്കാദമിയും അസോസിയേഷനും ചേര്‍ന്ന് സജ്ജമാക്കിക്കഴിഞ്ഞു.,’ മുന്‍ ഇന്ത്യന്‍ ടീം സഹപരിശീലകനും ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് അക്കാദമിയിലെ മുഖ്യ പരിശീലകനുമായ സിയാദ് കെ.എസ്. പറഞ്ഞു.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍:

1. സെബാസ്റ്റ്യന്‍ പ്രേം – വൈസ് പ്രസിഡന്റ്, റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

2. അനുരാജ് പൈങ്ങാവില്‍ ആര്‍ – സെക്രട്ടറി ഇന്‍ ചാര്‍ജ്, കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍

3. സിയാദ് കെ.എസ്. – സ്‌കേറ്റിംഗ് പരിശീലകന്‍, ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ്അക്കാദമി

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ