മെസിയോ ക്രിസ്റ്റ്യാനോയോ?, സിന്ധുവിന്റെ മറുപടി ഇങ്ങനെ

സമകാലിക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. കിരീട വിജയങ്ങളിലൂടെയും റെക്കോഡുകളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും ഇരുവരും പരസ്പ്പരം മത്സരിക്കുന്നു. ആരാണ് കേമന്‍ എന്ന ചോദ്യത്തിന് കളി വിദഗ്ധര്‍ക്കുപോലും വ്യക്തമായ ഉത്തരമില്ല. എന്നാല്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് ഇക്കാര്യത്തില്‍ ഉറച്ച നിലപാടുണ്ട്. ഒളിംപിക്‌സിനായി ടോക്കിയോയിലേക്ക് പറക്കുംമുന്‍പ് ഒളിംപിക്‌സ്‌ഡോട്ട്‌കോമിലാണ് സിന്ധു അഭിപ്രായം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ ഒളിംപിക് സ്വര്‍ണ മെഡല്‍ സ്വപ്നങ്ങള്‍ ചിറകിലേറ്റുന്ന സിന്ധുവിനെ പ്രചോദിപ്പിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. വിവരിക്കാന്‍ വാക്കുകളില്ല. ക്രിസ്റ്റ്യാനോയുടെ ശൈലി, കേളീപാടവം, സാങ്കേതികത്തികവ് എന്നിവയെല്ലാം അതിഗംഭീരം- സിന്ധു പറഞ്ഞു. ടെന്നീസില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെയും അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസിനെയുമാണ് സിന്ധുവിന് ഇഷ്ടം. ഇരുവരുടെയും മത്സരങ്ങള്‍ കാണുന്നത് ഒഴിവാക്കാറില്ലെന്നും സിന്ധു പറഞ്ഞു.

2016 റിയോ ഒളിംപിക്‌സില്‍ സിന്ധു ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ഇക്കുറിയത് സ്വര്‍ണമാക്കി ഉയര്‍ത്തുകയാണ് താരത്തിന്റെ ലക്ഷ്യം.

Latest Stories

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്