പാരീസ് ഒളിമ്പിക്സ്; ഇന്ന് മൂന്ന് ഇനങ്ങളിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ; ആവേശത്തോടെ ആരാധകർ

മെഡൽ വേട്ടയ്ക്കായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. പാരീസ് ഒളിമ്പിക്സിന്റെ ഒൻപതാം ദിനത്തിൽ ഇന്ത്യ ഫൈനൽ പോരാട്ടങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നു. ഇന്നലെ ഷൂട്ടിങ് താരം മനു ഭക്കാർ തന്റെ മൂന്നാമത്തെ മെഡൽ വേട്ടയ്ക്കായി ശ്രമിച്ചപ്പോൾ അവസാനം കാലിടറി വീഴേണ്ടി വന്നു. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. യോഗ്യത നേടിയിട്ടും മനു ഭക്കാർ, വനിതാ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വന്നു. അതും കൂടി വിജയിച്ചിരുന്നേൽ ഹാട്രിക്ക് നേടാമായിരുന്നേനെ. വനിതാ 10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾസിലും 10 മീറ്റർ മിക്സഡ് ടീം ഇനത്തിലും മനു ഭാകർ വെങ്കലം സ്വന്തമാക്കിയിരുന്നു

ഇന്നലെ നടന്ന വനിതകളുടെ അമ്പെയ്ത്ത ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ദീപിക കുമാരി ആയിരുന്നു അരങേറിയത്. അതോടെ എട്ടാം ദിനം ഇന്ത്യ മെഡൽ ഇല്ലാതെ പോരാട്ടം അവസാനിപ്പിച്ചു. ഒമ്പതാം ദിനമായ ഇന്ന് മൂന്നു പോരാട്ടങ്ങളിലാണ് ഇന്ത്യയ്ക്ക് ഉള്ളത്. പുരുഷ ബാഡ്മിന്റൺ സിംഗിൾസ് സെമി ഫൈനലിലും ഹോക്കി ക്വാർട്ടർ ഫൈനലിലും വനിതാ ബോക്സിങ് ക്വാട്ടറും ആണ് മത്സരങ്ങൾ. ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്നു സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങും. സെമി ഫൈനൽ ജയിച്ചാൽ ഫൈനൽ ടിക്കറ്റ് ലഭിക്കും.

പുരുഷന്മാരുടെ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ ഉള്ള താരം ലക്ഷ്യ സെൻ മാത്രമാണ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരം ഒളിമ്പിക്സിൽ ബാഡ്മിന്റൺ സിംഗിൾസിൽ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്നത്. മികച്ച പ്രകടനമാണ് ലക്ഷ്യ ഈ ഒളിമ്പിക്സിൽ ഉടനീളം കാഴ്ച വെക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സെമി ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഡെന്മാർക്കിന്റെ വിക്ടർ ആക്സെൽസെനാണ് സെമി ഫൈനലിൽ ലക്ഷ്യ സെന്നിന്റെ എതിരാളി. ഇന്ന് പുരുഷ ഹോക്കി ടീം ക്വാട്ടർ ഫൈനൽ മത്സരങ്ങൾക്കായി ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ എതിരാളികൾ ഗ്രേറ്റ് ബ്രിട്ടനാണ്. വനിതകളുടെ മിഡിൽ വെയ്റ്റ് ബോക്സിങ്ങിൽ ലോവ്‌ലിന ബോർഹോഹെയ്ൻ ഇന്ന് കളത്തിൽ ഇറങ്ങും. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനാണ് ലോവ്‌ലിന ഇറങ്ങുന്നത്. ചൈനീസ് താരം ലി ക്വിയനാണ് ഇന്ത്യൻ താരത്തിൻറെ എതിരാളി.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്