പാരീസ് ഒളിമ്പിക്സ് 2024: കൊറോണ വൈറസ് പിടിപെട്ട് മത്സരാർത്ഥികൾ; വേണ്ട നടപടികൾ സ്വീകരിച്ച് അധികൃതർ

പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ വന്ന മത്സരാർഥികളിൽ 5 ശതമാനം ആളുകൾക്കും കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഓസ്‌ട്രേലിയൻ വാട്ടർ പോളോ കളിക്കാരും ഒരു ബ്രിട്ടീഷ് നീന്തൽക്കാരനും ഉൾപ്പെടെ 2024 ലെ പാരീസ് സമ്മർ ഒളിമ്പിക്‌സിൽ മത്സരിക്കുന്ന നിരവധി അത്‌ലറ്റുകൾക്ക് COVID-19 പോസിറ്റീവ് പരീക്ഷിച്ചതായിട്ടാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കേസുകളുടെ വർദ്ധനവ് മൂലം ഈ വർഷത്തെ ഒളിമ്പിക്സിൽ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മാറ്റിവച്ച 2020 ലെ ടോക്കിയോ സമ്മർ ഒളിമ്പിക്‌സ്, 2022 ബീജിംഗിലെ വിൻ്റർ ഒളിമ്പിക്‌സ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, പാരീസിൽ COVID-19 ന് ചുറ്റും കർശനമായ പ്രോട്ടോക്കോളുകളോ നിയന്ത്രണങ്ങളോ ഇല്ല.

എന്നിരുന്നാലും, COVID-19 ഇപ്പോഴും ലോകമെമ്പാടും പടരുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വേനൽക്കാല തരംഗം നേരിടുന്നു, കൂടാതെ ഒളിമ്പിക് വില്ലേജിൽ ഉൾപ്പെടെ യൂറോപ്പിലും വൈറസ് പടരുകയാണ്. അത് കൊണ്ട് തന്നെ ഈ വർഷത്തെ ഒളിമ്പിക്സിന് ഇത് കാരണം തടസം നേരിടുവോ ഇല്ലയോ എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇംഗ്ലണ്ട് നീന്തൽ താരം ആദം പീറ്റി കോവിഡ് പോസിറ്റീവ് ആയിരുന്നു. അദ്ദേഹം വെള്ളി മെഡൽ നേടി 24 മണിക്കൂറിലാണ് കോവിഡ് ബാധിച്ചത്. മത്സര സമയത്തും താരത്തിന് കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. പിറ്റേ ദിവസം ടെസ്റ്റ് ചെയ്യ്തപ്പോഴാണ് തരാം പോസിറ്റിവ് ആയത്. വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്.

കോവിഡ് ടെസ്റ്റുകൾ നടത്താൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ ടീം. മത്സരിക്കാൻ വരുന്ന എല്ലാവരും ടെസ്റ്റ് ചെയ്യ്തതിനു ശേഷമേ ഒളിമ്പിക് വില്ലേജുകളിലേക്ക് പ്രവേശിക്കാനാകൂ. കാണികൾക്കും മത്സരാർത്ഥികൾക്കും മാസ്കുകൾ നൽകാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് അധികൃതർ. 11000 അത്‌ലറ്റുകൾ ആണ് ഈ വർഷത്തെ ഒളിമ്പിക്സിൽ മത്സരിക്കാൻ വന്നിരിക്കുന്നത്. എല്ലാവരുടെയും സുരക്ഷയ്ക്കാണ് അധികൃതർ പ്രാധാന്യം കൊടുക്കുന്നത്. അത് കൊണ്ട് തന്നെ മത്സരം കാണാൻ വരുന്നവർക്ക് മെഡിക്കൽ ടീം നിർദേശിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതായി വരും. ലക്ഷണങ്ങൾ ഉള്ള താരങ്ങൾക്ക് മത്സരത്തിൽ നിന്നും പങ്കെടുക്കാൻ ഉള്ള സാധ്യത കുറവായിരിക്കും. കാണികളുടെ പ്രവേശനവും ദുഷ്കരമാകാനുള്ള സാധ്യതയും കൂടുതലാണ്. എന്തായാലും വ്യാപകമായി കൊറോണ പടർന്നാൽ ഈ വർഷത്തെ ഒളിമ്പിക്സിനെ അത് മോശമായ രീതിയിൽ തന്നെ ബാധിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ