ഒളിമ്പിക്സ് വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ അതിനിർണായക പ്രഖ്യാപനവുമായി നീരജ് ചോപ്ര, കൂടെ സുപ്രധാന തീരുമാനവും

ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. 90 മീറ്റിൽ അധികം ദൂരം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്കിയോയിൽ നേടിയ സ്വർണം നിലനിർത്താനാണ് നീരജ് പാരീസിലിറങ്ങിയത്.

പാക് താരം അർഷാദ് നദീ(92.97) മീറ്റർ ദൂരം എറിഞ്ഞതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നീരജ് ചോപ്രയ്ക്ക് (89.45) മീറ്റർ കണ്ടെത്താനെ സാധിച്ചുള്ളൂ. ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളാകുകയാണ് ഉണ്ടായത്. ജാവലിൻ ത്രോയിൽ ഇന്ത്യ-പാക്ക് പോരാട്ടമാണ് നടന്നത്. ഗ്രനെഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (88.54) മീറ്റർ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി. യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണിൽ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്. നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.

എന്തായാലും ഒളിമ്പിക്സ് ഫൈനലിന് ശേഷം താരം അതിനിർണായകമായ ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. ഒന്ന് തന്നെ അലട്ടികൊണ്ടിരിക്കുന്ന പരിക്കിൽ നിന്നൊരു മോചനമാണ്. അതിന് ആവശ്യമായ ശസ്ത്രക്രിയക്ക് വിധേയൻ ആകുക എന്നതാണ് ഏറ്റവും പ്രധാന തീരുമാനം. കുറെ നാളുകളായി പരിശീലനം പോലും നല്ല രീതിയിൽ നടത്താൻ പറ്റാതെ അടിവയറിലെ വേദന താരത്തെ ബുദ്ധിമുട്ടിക്കുന്നു. ഇത് ഒളിമ്പിക്സ് തയാറെടുപ്പിനെയും ഫൈനലിലുമൊക്കെ വിനയായി മാറിയിരുന്നു. അതിനാൽ തന്നെ ഉടനെ തന്നെ താരം ശസ്ത്രക്രിയയിലൂടെ പ്രശ്നങ്ങൾ മറികടക്കാൻ ഉദ്ദേശിക്കുന്നത്.

ഇത് കൂടാതെ 2019 മുതൽ ഇന്ത്യൻ തരത്തിനൊപ്പമുള്ള ജർമൻ പരിശീലകനായ ഡോ. ക്ലൗസ് ബാർട്ടോനൈറ്റ്സ് ആയിട്ടുള്ള പരിശീലക കൂട്ടുകെട്ടും താരം ഒഴിവാക്കും. പകരം പുതിയ പരിശീലകൻ എത്തും.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍