ഇതിഹാസ സ്‌ക്വാഷ് താരവും അർജുന അവാർഡ് ജേതാവുമായ രാജ് മഞ്ചന്ദ അന്തരിച്ചു

അർജുന അവാർഡ് ജേതാവും ആറ് ദേശീയ കിരീട ജേതാവുമായ ഇതിഹാസ സ്‌ക്വാഷ് താരം രാജ് മഞ്ചന്ദ ഞായറാഴ്ച അന്തരിച്ചതായി അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 79 വയസ്സായിരുന്നു. ഇന്ത്യൻ സ്ക്വാഷ് സാഹോദര്യത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന മുഖങ്ങളിലൊന്നായ മഞ്ചന്ദ, 1977 മുതൽ 1982 വരെ ദേശീയ ചാമ്പ്യനായിരുന്നു. കൂടാതെ അഭൂതപൂർവമായ 11 കിരീടങ്ങൾ അദ്ദേഹം തന്റെ കരിയറിൽ നേടി.

ഈ കാലയളവിൽ അദ്ദേഹം ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ലോകതല ടൂർണമെൻ്റുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1983ൽ മഞ്ചന്ദക്ക് അർജുന അവാർഡ് ലഭിച്ചു. ഇന്ത്യൻ ആർമിയുടെ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർ കോർപ്സിൻ്റെ (ഇഎംഇ) ക്യാപ്റ്റനായിരുന്നപ്പോൾ, 33-ാം വയസ്സിൽ തൻ്റെ ആദ്യ ദേശീയ കിരീടം നേടി. 1981-ൽ, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ, 1980-കളിൽ ലോക വേദിയിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്ന ഇതിഹാസ താരം ജഹാംഗീർ ഖാനെ അദ്ദേഹം നേരിട്ടു.

1981 ൽ കറാച്ചിയിൽ നടന്ന ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ രാജ്യം വെള്ളി നേടിയപ്പോൾ ഉൾപ്പെടെ നിരവധി അവസരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ചു. 1984-ൽ ജോർദാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. അവിടെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ടീം വെങ്കല മെഡൽ നേടി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ