ജോക്കോയുടെ സ്വപ്‌നം പൊലിഞ്ഞു; മെദ്‌വെദെവ് കോര്‍ട്ടിലെ പുതിയ രാജാവ്

പുരുഷ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്റെ കലണ്ടര്‍ സ്ലാം സ്വപ്‌നം തകര്‍ത്ത് യുഎസ് ഓപ്പണില്‍ ഡാനില്‍ മെദ്‌വെദെവ് റഷ്യന്‍ വിപ്ലവം തീര്‍ത്തു. സീസണിലെ നാലാം ഗ്രാന്‍ഡ്സ്ലാം ട്രോഫി തേടിയിറങ്ങിയ ജോക്കോയെ മറുപടിയില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് നിഷ്പ്രഭമാക്കി മെദ്‌വെദെവ് കന്നിക്കിരീടം കൈപ്പിടിയില്‍ ഒതുക്കി, സ്‌കോര്‍: 6-4, 6-4, 6-4. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലേറ്റ തോല്‍വിക്ക് ജോക്കോയോട് പകരം വീട്ടാനും മെദ്‌വെദെവിന് ഇതോടെ സാധിച്ചു.

കരിയറിലെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെയും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെയും മറികടന്ന് ഒറ്റയ്ക്ക് ഒന്നാമനാകാന്‍ കളംതൊട്ട ജോക്കോവിച്ചിന് നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. പതിവിലേറെ പിഴവുകള്‍ വരുത്തിയ ജോക്കോ ശാരീരികമായും ക്ഷീണിതനാണെന്നു തോന്നിച്ചു. മറുവശത്ത് ഉശിരന്‍ സര്‍വുകള്‍ തൊടുത്ത മെദ്‌വെദെവ് ബേസ് ലൈനില്‍ ഊന്നി നിന്നുള്ള വിന്നറുകളിലും എതിരാളിയെ കടത്തിവെട്ടി.

ജോക്കോവിച്ചിന്റെ പിഴവുകള്‍ മുതലെടുത്ത മെദ്‌വെദെവ് തന്ത്രപരമായും ആത്മവിശ്വാസത്തോടെയും റാക്കറ്റ് വീശിയപ്പോള്‍ യുഎസ് ഓപ്പണില്‍ പുതിയ ചാമ്പ്യന്‍ പിറവിയെടുത്തു. ഒളിമ്പിക്‌സിലെ തോല്‍വിയോടെ ഗോള്‍ഡന്‍ സ്ലാം മോഹം പൊലിഞ്ഞ ജോക്കോവിച്ചിന് ഇരട്ട പ്രഹരം കൂടിയായി യുഎസ് ഓപ്പണ്‍ ഫൈനലിലെ അപ്രതീക്ഷിത പരാജയം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ