'ജാക്കി ചാൻ എന്ന സുമ്മാവ' പാരാലിമ്പിക്‌സിന് പാരിസിൽ തിരി കൊളുത്തി ഇതിഹാസം

ഈ വർഷത്തെ പാരാലിമ്പിക്‌സിന് പാരിസിൽ രാജകീയ തുടക്കം. ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ ടൂർണമെന്റ് ആണ് ഇത്. ഇന്ത്യൻ സമയം രാത്രി 11.30 നാണ് ചടങ്ങ് ആരംഭിച്ചത്. ഓഗസ്റ്റ് 28 ആം തിയതി ആരംഭിച്ച പാരാലിമ്പിക്സ് സെപ്റ്റംബർ 8 ആം തിയതി ആണ് അവസാനിക്കുന്നത്.

പാരാലിമ്പിക്‌സിന്റെ ഉൽഘാടനത്തിന്റെ ഭാഗമായി ദീപശിഖ തെളിയിച്ചത് സാക്ഷാൽ ജാക്കി ചാനായിരുന്നു. ഇതിഹാസത്തിന്റെ വരവ് പാരാലിമ്പിക്‌സിനെ വർണാഭമാക്കി. ഫ്രഞ്ച് നടിയായ എൽസ സില്‍ബര്‍സ്റ്റെയ്ൻ റാപ്പർ ആയ ജോർജിയോ, നൃത്തകനായ ബെഞ്ചമിൻ മില്ലേപിയഡ് എന്നിവരും ജാക്കി ചാനിന്റെ കൂടെ ഉൽഘാടനത്തിന് ഉണ്ടായിരുന്നു.

ഈ വർഷം നടക്കുന്ന പാരാലിമ്പിക്‌സിൽ 4000ത്തോളം മത്സരാർത്ഥികൾ വിവിധ രാജ്യങ്ങളിൽ നിന്നായി അണിനിരക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും 84 പേരാണ് മത്സരിക്കുന്നത്. പാരാലിമ്പിക്‌സിലെ ഉൽഘാടന മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരമായ ഭാഗ്യശ്രീ ജാദവും, ജാവലിൻ താരമായ സുമിത് ആന്റിലും കൂടി ചേർന്നാണ് രാജ്യത്തെ നയിച്ചത്.

കഴിഞ്ഞ തവണ നടന്ന പാരാലിമ്പിക്‌സിൽ 96 സ്വർണവും, 60 വെള്ളിയും, 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈന ആണ് ഒന്നാമതായി എത്തിയത്. രണ്ടാം സ്ഥാനത്ത് നിന്നത് ബ്രിട്ടൻ ആയിരുന്നു. 41 സ്വർണ്ണവും, 38 വെള്ളിയും, 45 വെങ്കലവും അവർ നേടി. ഇന്ത്യ കഴിഞ്ഞ പാരാലിമ്പിക്‌സിൽ 21 ആം സ്ഥാനത്താണ് നിന്നത്. അതിൽ 5 സ്വർണ്ണവും, 8 വെള്ളിയും, 6 വെങ്കലവും നേടാൻ നമുക്ക് സാധിച്ചിരുന്നു. ഇത്തവണ കൂടുതൽ മികവ് തെളിയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ