ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ തിളക്കത്തില്‍ ഇന്ത്യ; ജാവലിന്‍ ത്രോയില്‍ നീരജിന് സ്വര്‍ണവും കിഷോറിന് വെള്ളിയും; പുരുഷന്മാരുടെ റിലേയിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം രചിച്ച് ഇന്ത്യ. ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണവും നേടിയപ്പോള്‍ ശക്തമായ പോരാട്ടത്തിലൂടെ കിഷോര്‍ കുമാര്‍ ജന വെള്ളി നേടി രണ്ടാം സ്ഥാനത്തെത്തി. 88.88 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 81 ആയി.

മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നഷ്ടമായി. രണ്ടാം ശ്രമത്തില്‍ നീരജ് ചോപ്ര 84.49 മീറ്റര്‍ എറിഞ്ഞു. തുടര്‍ന്ന് നീരജിന്റെ മൂന്നാം ശ്രമം ഫൗളായി. നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. എന്നാല്‍ കിഷോര്‍ ജന തന്റെ മൂന്നാം ശ്രമത്തിലൂടെ 86.77 മീറ്റര്‍ ദൂരം പിന്നിട്ട് നീരജിന് മുന്നിലെത്തിയിരുന്നു. നാലാം ശ്രമത്തില്‍ ജന 87.54 മീറ്റര്‍ ദൂരം കണ്ടെത്തിയെങ്കിലും നീരജിനെ മറികടക്കാനായില്ല.

അതേ സമയം 85.5 മീറ്ററെന്ന യോഗ്യത പരിധി മറികടന്നതോടെ കിഷോര്‍ ജന പാരീസ് ഒളിംപിക്‌സിനും അര്‍ഹനായിട്ടുണ്ട്. ജാവലിന്‍ ത്രോയില്‍ മൂന്നാം സ്ഥാനത്തെത്തി വെങ്കലം നേടിയത് ജപ്പാനാണ്. പുരുഷന്മാരുടെ 4 x 400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി. അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന