ഓസ്ട്രേലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി സിന്ധു പുറത്ത്, അപ്രതീക്ഷിത കുതിപ്പുമായി രജാവത്ത്

2023 ഓസ്ട്രേലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ലോക 12-ാം നമ്പര്‍ താരമായ ബെയ്വെന്‍ ഷാങ്ങാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

നാലാം ഓസ്ട്രേലിയ ഓപ്പണ്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ സിന്ധുവിനെ ഷാങ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. വെറും 39 മിനിറ്റുകൊണ്ട് മത്സരം അവസാനിച്ചു. സ്‌കോര്‍: 12-21, 17-21.

അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്ത് അപ്രതീക്ഷിത കുതിപ്പിലൂടെ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ചാണ് രജാവത്ത് അവസാന നാലിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് രജാവത്തിന്റെ വിജയം. സ്‌കോര്‍: 21-13, 21-8.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം പ്രണോയ് മത്സരിക്കും. വിജയിച്ചാല്‍ പ്രണോയിയും രജാവത്തും സെമിയില്‍ ഏറ്റുമുട്ടും.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ