ചോരയില്‍ മുങ്ങിയ ഹാമര്‍ എറിയാന്‍ നല്‍കി, തലച്ചോറ് തകര്‍ന്ന് അഫീല്‍ കിടന്നപ്പോള്‍ സംഘാടകരുടെ ക്രൂരത

കായികപ്രേമികളെ എല്ലാം വേദനിപ്പിച്ചായിരുന്നു അഫീല്‍ യാത്രയായത്. ഹാമര്‍ അഫീലിന്റെ തലയില്‍ പതിച്ചത് അധികൃതരുടെ അനാസ്ഥ കാരണമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് ഹാമര്‍ അഫീലിന്റെ തലയില്‍ പതിച്ചതിന് ശേഷവും സംഘാടകരുടെ ഭാഗത്ത് നിന്നുമുണ്ടായത് ക്രൂരമായ പെരുമാറ്റമായിരുന്നുവെന്നാണ്.

പരിക്കേറ്റ അഫീലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന സമയം, അവന്റെ ചോര നിറഞ്ഞ ഹാമര്‍ കഴുകി എടുത്ത് അടുത്ത മത്സരാര്‍ത്ഥിക്കായി എറിയാന്‍ സംഘാടകര്‍ നല്‍കി. അഫീലിന്റെ തലയിലേക്ക് വന്നടിച്ച ഹാമര്‍ എറിഞ്ഞ അതേ മത്സരാര്‍ത്ഥിക്ക് തന്നെയാണ് വീണ്ടും ഇത് എറിയാനായി നല്‍കിയത്.

ഈ ഹാമര്‍ വെച്ച് എറിഞ്ഞ ത്രോ മികച്ച ദൂരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍, മത്സരം തുടരുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നത് കൊണ്ട് മാത്രമാണ് മത്സരം നിര്‍ത്തി വെയ്ക്കാന്‍ ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ തയ്യാറായത്.

തങ്ങളുടെ ഭാഗത്തല്ല തെറ്റ് എന്ന് വരുത്തി തീര്‍ക്കാന്‍ അഫീലിനെ കുറ്റക്കാരനാക്കാനും സംഘാടകര്‍ ശ്രമം നടത്തി. അഫീല്‍ വോളണ്ടിയറല്ല, കാഴ്ചക്കാരന്‍ മാത്രമാണെന്ന വാദമാണ് സംഘാടകര്‍ ഉയര്‍ത്തിയത്. എന്നാല്‍, മത്സരം നടക്കുമ്പോള്‍ ട്രാക്കിനടുത്തേക്ക് എങ്ങനെ സാധാരണ വിദ്യാര്‍ത്ഥിക്ക് പ്രവേശിക്കാനാവുമെന്ന ചോദ്യം ഉയര്‍ന്നു. പെണ്‍കുട്ടി റെക്കോഡ് ദൂരത്തില്‍ ഹാമര്‍ എറിഞ്ഞതാണ് അപകടമുണ്ടാക്കിയത് എന്ന വിചിത്ര വാദവും സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തെളിവെടുപ്പില്‍ സംഘാടകര്‍ ഉന്നയിച്ചു.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്