ബാറ്റിംഗിനിറങ്ങുന്നതിന് മുന്‍പ് ദ്രാവിഡ് പറഞ്ഞത് വെളിപ്പെടുത്തി ചഹാര്‍

മുന്‍നിര ബാറ്റ്സമാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ശ്രീലങ്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായത് പേസര്‍ രാഹുല്‍ ചഹാര്‍. പന്തെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് പിഴുത ചഹാര്‍ ബാറ്റെടുത്തപ്പോള്‍ ലങ്കന്‍ പാളയത്തിലേക്ക് പട നയിച്ചു. ജയം തങ്ങള്‍ക്കെന്ന ആത്മവിശ്വാസത്തില്‍ നിന്ന ആതിഥേയ ടീമിനുമേല്‍ ഇടത്തീപോലെയാണ് ചഹാറിന്റെ ഷോട്ടുകള്‍ പതിച്ചത്. ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുമായുള്ള ചെറു സഖ്യത്തിലൂടെ ചഹാര്‍ മത്സരം വരുതിയിലാക്കി. ഇപ്പോഴിതാ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് എന്ത് ഉപദേശം നല്‍കിയെന്ന് ദീപക് ചഹാര്‍ വെളിപ്പെടുത്തുന്നു.

രാജ്യത്തിനുവേണ്ടി ഇതിലും മികച്ച രീതിയില്‍ മത്സരം ജയിക്കാന്‍ സാധിക്കില്ല. എല്ലാ പന്തുകളും കളിക്കാനാണ് രാഹുല്‍ സര്‍ (ദ്രാവിഡ്) നിര്‍ദേശിച്ചത്. അദ്ദേഹം കോച്ചായിരുന്നപ്പോള്‍ ഇന്ത്യ എയ്ക്കുവേണ്ടി ചില ഇന്നിംഗ്സുകള്‍ കളിച്ചിരുന്നു. ദ്രാവിഡിന് എന്നില്‍ വിശ്വാസമുണ്ടെന്ന് കരുതുന്നു- ദീപക് ചഹാര്‍ പറഞ്ഞു.

ഏഴാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാനുള്ള യോഗ്യത എനിക്കുണ്ടെന്ന് രാഹുല്‍ സര്‍ പറഞ്ഞു. അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ടീമിന്റെ ലക്ഷ്യം 50ല്‍ താഴെയെത്തിയപ്പോള്‍ വിജയിക്കാന്‍ സാധിക്കുമെന്ന് വിശ്വാസമായി. അതിനു മുന്‍പ് ബോളും റണ്‍സും ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ചില റിസ്‌കുകള്‍ എടുക്കാന്‍ തീരുമാനിച്ചെന്നും ചഹാര്‍ വ്യക്തമാക്കി.

കൊളംബോയില്‍ നടന്ന രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ലങ്കയ്ക്കുമേല്‍ ഇന്ത്യയുടെ ജയം. എട്ടാമനായി ഇറങ്ങിയ ചഹാറിന്റെ അര്‍ദ്ധശതകം ഇന്ത്യന്‍ വിജയത്തിന് ആധാരമായി. സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്