യമാൽ ചുമ്മാ തീ, ഒരൊറ്റ ഫൈനൽ കൊണ്ട് ചെക്കൻ നേടിയ റെക്കോഡുകൾ അനവധി; ഭാവി ഫുട്‍ബോൾ ലോകം ഇവനെ ആഘോഷിക്കും എന്ന് ഉറപ്പ്

ഞായറാഴ്ച ജർമ്മനിയിലെ ബെർലിനിലെ ഒളിംപിയാസ്റ്റേഡിയനിൽ ഇംഗ്ലണ്ടിനെതിരെ യൂറോ 2024 ഫൈനലിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം കണ്ടെത്തിയതോടെ സ്പെയിൻ ഫോർവേഡ് ലാമിൻ യമൽ മറ്റൊരു റെക്കോർഡ് സ്വന്തം പേരിൽ ആക്കിയിരിക്കയാണ്. 17 വർഷവും ഒരു ദിവസവും മാത്രം പ്രായം ഉള്ളപ്പോൾ പുരുഷ ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി താരം മാറിയിരിക്കുകയാണ്.

ടൂർണമെന്റിൽ സ്പെയിനിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരം ഫൈനലിൽ അടക്കം മികച്ച പ്രകാനമാണ് കാഴ്ചവെച്ചത്. സെമിഫൈനലിൽ ഫ്രാൻസിനെതിരെ ടൂർണമെന്റിലെ തന്റെ ആദ്യ ഓൾ നേടിയ താരം ആ മത്സരത്തിൽ കാഴ്ചവെച്ച പ്രകടനത്തിന് എത്ര മാർക്ക് കൊടുത്താലും മതിയാകില്ല. ആ സ്‌ട്രൈക്കോടെ, ഒരു പ്രധാന പുരുഷ ടൂർണമെൻ്റിൻ്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

ഈ ടൂർണമെൻ്റിൽ സ്പെയിനിനായി യമാൽ എല്ലാ കളികളും സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധിക്കണം. അതേസമയം ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് സ്‌പെയ്ൻ യൂറോ കപ്പ് വിജയം സ്വന്തമാക്കി. നിക്കോ വില്യംസ്, മികേൽ ഒയർസബാൾ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോൾ നേടിയത്. കോൾ പാമർ ആണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഏക ഗോൾ സ്വന്തമാക്കിയത്. സ്പെയിൻ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് ആകട്ടെ തുടർച്ചയായ രണ്ടാം ഫൈനലിലാണ് പരാജയം ഏറ്റുവാങ്ങിയത്. സ്പെയിനിന്റെ ആധിപത്യം തന്നെയാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് പ്രതിരോധം നന്നായി കളിച്ച് ഇല്ലായിരുന്നെങ്കിൽ സ്പെയിൻ ഒരുപാട് ഗോളുകൾ അടിച്ചുകൂട്ടുമായിരുന്നു.

നിക്കോ നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നൽകിയ യമാൽ തന്നെയാണ് ഈ ടൂര്നമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് സ്വന്തമാക്കിയ താരം. കൂടാതെ ഏറ്റവും കൂടുതൽ ഗോളുകളിൽ ഇൻവോൾവ് ആയ താരം കൂടാതെ ഏറ്റവും കൂടുതൽ ചാന്സുകളും ബിഗ് ചാന്സുകളും ഉണ്ടാക്കിയ താരം. എന്തായാലും ഈ ടൂര്ണമെന്റോടെ സ്പെയിൻ ഒരിക്കൽക്കൂടി തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് വന്നിരിക്കുകയാണ് എന്ന് പറയാം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം