അവൻ ടീമിൽ കളിക്കുമ്പോൾ പത്ത് പേരുമായി കളിക്കുന്നത് പോലെ തോന്നുന്നു, ഇതിലും ഭേദം റെഡ് കാർഡ് കിട്ടുന്നതായിരുന്നു; റയൽ യുവതാരത്തിന്റെ കാര്യത്തിൽ അസ്വസ്ഥരായി മോഡ്രിച്ചും ക്രൂസും

ഔറേലിയൻ ചൗമേനി കളത്തിലിറങ്ങുമ്പോൾ 10 പേരുമായാണ് ടീം കളിക്കുന്നതെന്ന് വിശ്വസിക്കുന്ന റയൽ മാഡ്രിഡ് കളിക്കാരിൽ ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും ഉൾപ്പെടുന്നതാഴിട്ട് റിപോർട്ടുകൾ പുറത്തുവരുന്നു. താരത്തിൽ നിന്ന് യാതൊരുവിധ സംഭാവനയും കിട്ടുന്നില്ല എന്നതിനാൽ തന്നെ സഹതാരങ്ങൾ അസ്വസ്ഥർ ആണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

മാനേജർ കാർലോ ആൻസലോട്ടിയുടെ കീഴിൽ ഫ്രാൻസ് ഇന്റർനാഷണൽ ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ പലപ്പോഴും ഉൾപ്പെട്ടിട്ടില്ല. താരം കളത്തിൽ ഉള്ളപ്പോൾ പോലും പ്രതീക്ഷിക്കുന്ന ഇമ്പാക്ട് ഇല്ല എന്നതും ക്രൂസിനെയും മോഡ്രിച്ചിനെയും നിരാശപ്പെടുത്തുന്നു.

കരാർ പുതുക്കിയില്ലെങ്കിൽ സീസണിന്റെ അവസാനത്തിൽ ക്രൂസും മോഡ്രിച്ചും ക്ലബ് വിട്ടുപോകാനാണ് കൂടുതൽ സാധ്യത കാണുന്നത്. കാസെമിറോയുടെ പകരക്കാരനായി ചൂണ്ടിക്കാണിക്കപ്പെട്ട ചൗമേനി, സ്ഥിരം സ്റ്റാർട്ടർ എന്ന നിലയിൽ തന്റെ കഴിവുകൾ ക്ലബ്ബിനെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.

അദ്ദേഹം കളത്തിൽ ഇറങ്ങുന്നതാണ് ടീമിന്റെ ദൗർബല്യമെന്ന് ടീമംഗങ്ങൾ പ്രത്യക്ഷത്തിൽ വിശ്വസിക്കുന്നു. ഞായറാഴ്ച (മാർച്ച് 5) റിയൽ ബെറ്റിസിനെതിരെ തന്റെ ടീമിന്റെ ഗോൾരഹിത സമനിലയിൽ ചൗമേനി കളത്തിൽ ഉണ്ടായിരുന്നു എങ്കിലും മോശം പ്രകടനമാണ് നടത്തിയത്.

ക്ലബ്ബിനായി കളിച്ച മത്സരങ്ങളിൽ ഒന്നും വകളിയ് രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചില്ല. എന്നിരുന്നാലും, വോസ്‌കോർഡിന്റെ റേറ്റിംഗിൽ , 6.95 റേറ്റിംഗുള്ള ക്രൂസിനും ഫെഡറിക്കോ വാൽവെർഡെക്കും പിന്നിൽ ഈ സീസണിലെ ലാ ലിഗയിലെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച മിഡ്‌ഫീൽഡറായി അദ്ദേഹത്തെ കണക്കാക്കുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ