ഇവന്മാർക്ക് ഇത് എന്ത് പറ്റി? ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനിലയിൽ കലാശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും മോശമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനില നേടാൻ മാത്രമേ ടീമിന് സാധിച്ചൊള്ളു. മോശമായ പ്രകടനമാണ് താരങ്ങൾ ഇന്ന് കളിക്കളത്തിൽ കാഴ്ച വെച്ചത്. മാഞ്ചസ്റ്റർ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരേണം പോലും വിജയിക്കുവാൻ ടീമിന് സാധിച്ചിട്ടില്ല.

കളിച്ച 11 മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പരിശീലകനായ എറിക്ക് ടെൻഹാഗിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. ഏതായാലും യുണൈറ്റഡ് ഇതിഹാസമായ ബെർബറ്റോവ് വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

ബെർബറ്റോവ് പറയുന്നത് ഇങ്ങനെ:

” 36 വയസ്സുള്ള ജോണി ഇവാൻസാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. കളിക്കളത്തിൽ ഉള്ള എല്ലാ യുണൈറ്റഡ് താരങ്ങൾ നാണക്കേട് തോന്നണം. തീർച്ചയായും വിമർശനങ്ങൾ ഇനിയും അധികരിക്കുക തന്നെ ചെയ്യും. കാരണം യുണൈറ്റഡ് വിജയങ്ങളും പോയിന്റുകളും നേടേണ്ടതുണ്ട്. പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ. വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. ഇവിടെ ചെയ്യേണ്ട ഏക കാര്യം കൂടുതൽ പോയിന്റുകൾ നേടുക എന്നുള്ളത് മാത്രമാണ്. പക്ഷേ നിലവിലെ അവരുടെ കളി ശൈലി വച്ചുനോക്കുമ്പോൾ അത് കഠിനമായ ഒരു കാര്യമാണ് ” ബെർബറ്റോവ് പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ സമനില നേടിയത് കൊണ്ട് പരിശീലകനായ എറിക്കിനെതിരെ ഒരുപാട് വിമർശനങ്ങൾ ആണ് ഉയർന്ന് വരുന്നത്. അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യവുമായിട്ടാണ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ യുണൈറ്റഡ് ഉടമസ്ഥർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. നിലവിൽ അദ്ദേഹത്തിന്റെ ഭാവി തുലാസിലാണ്. ഏത് നിമിഷം വേണമെങ്കിലും അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമായേക്കാം.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്