എന്തൊരു ധീരത, വിശുദ്ധ ദിദിയർ ഫ്രാൻസിൽ നിങ്ങൾക്കായി ഒരു രൂപക്കൂട് പണിയും; ഫ്രാൻസ് പരിശീലകനെ റോസ്റ്റ് ചെയ്ത് ബെൻസേമ

ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്‌സിനെതിരെ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസേമ വീണ്ടും രംഗത്ത്. ബെൻസേമ ലോകകപ്പിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് പരിശീലകൻ പറഞ്ഞ വാക്കുകൾക്ക് എതിരായിട്ടാണ് ബെൻസേമ രംഗത്ത് എത്തിയിരിക്കുന്നത്.

ഖത്തറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫ്രാൻസിന്റെ ഉദ്ഘാടന ലോകകപ്പ് മത്സരത്തിന് മുന്നോടിയായി, തുടയ്‌ക്ക് പരിക്കേറ്റതിനാൽ ബെൻസേമ ലോകകപ്പിൽ നിന്ന് പിന്മാറക ആയിരുന്നു. ടൂർണമെന്റിന്റെ ഫൈനലിൽ ഫ്രാൻസിന്റെ തോൽവിയെ തുടർന്ന് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

ഖത്തറിലെ ടൂർണമെന്റിൽ നിന്ന് ബെൻസെമയുടെ പിന്മാറ്റത്തെക്കുറിച്ച് ദെഷാംപ്‌സ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു, ഫൈനലിന് മുമ്പ് ഫിറ്റ്‌നസ് നേടിയിട്ടും ടീമിലേക്ക് മടങ്ങിവരാത്തത് സ്‌ട്രൈക്കറുടെ തീരുമാനമാണെന്ന് അവകാശപ്പെട്ടു.

ഇപ്പോഴിതാ ഫ്രാൻസിന്റെ മുഖ്യ പരിശീലകൻ ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് താരം. ദെഷാംപ്‌സിന്റെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അദ്ദേഹം എഴുതി.

“എന്തൊരു ധൈര്യം” തൊട്ടുപിന്നാലെ അദ്ദേഹം മറ്റൊരു സ്റ്റോറിയും എഴുതി.

“വിശുദ്ധ ദിദിയർ. ശുഭ രാത്രി.” ഒരു കാര്യം വ്യക്തമാണ് ബെൻസെമക്ക് കളിക്കളത്തിലേക്ക് മടങ്ങിവരാൻ താത്പര്യം ഉണ്ടായിരുന്നു എങ്കിലും പരിശീലകന് താത്പര്യവും തോന്നാതിനാൽ മാത്രമാണ് ടീമിലേക്ക് തിരികെ വരാത്തത് എന്ന് വ്യക്തം.

Latest Stories

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍