ആദ്യ പകുതിയ്ക്ക് ശേഷം ഞങ്ങള്‍ ആ തീരുമാനം എടുത്തിരുന്നു; വെളിപ്പെടുത്തി വുകമാനോവിച്ച്

ഐഎസ്എല്‍ ഒന്‍പതാം സീസണ്‍ ആദ്യ മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകരെ സാക്ഷിയാക്കി തീപാറുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം. നിലവിലെ ആ സ്ഥിരത തുടര്‍ന്ന് പോകാനാണ് ശ്രമമെന്ന് മത്സര ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.

ഈ സീസണില്‍ ഞങ്ങള്‍ക്ക് ചില മികച്ച പുതിയ താരങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ ടീമില്‍ ഇല്ലാതിരുന്നൊരു സാഹചര്യമാണത്. ഈ താരങ്ങളെ പല വശങ്ങളിലും സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും.

ഇവാന്‍ കലിയുഴ്‌നിയെപ്പോലുള്ള താരങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, മികച്ച കളിക്കാരനാണ്. അദ്ദേഹം പലതരം ഉള്ള കഴിവുകളുള്ള താരമാണ്. അദ്ദേഹത്തെപ്പോലൊരു താരം ടീമിന്റെ ഭാഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ഈ മത്സരങ്ങള്‍ ആദ്യത്തെ പത്തു പതിനഞ്ചു മിനിറ്റുകള്‍ മാത്രമല്ല. ആദ്യ പകുതിക്കുള്ളില്‍ വിധി പറയാവുന്നവയല്ലത്. ആദ്യ പകുതിക്കു ശേഷവും ഓര്‍ഗനൈസ്ഡ് ആയി കളിയില്‍ പരമാവധി ശ്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

ആരാധകരുടെ ദീര്‍ഘ നാളത്തെ അഭാവത്തിനു ശേഷം അവര്‍ക്കുമുന്നിലേക്ക് ഇത്തരമൊരു അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ശൈലിയോ കഴിവോ മാത്രമല്ല ശ്രദ്ധിക്കേണടത്, മാനസീകമായ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കിപ്പോഴുള്ള സ്ഥിരത തുടര്‍ന്നുകൊണ്ടുപോകണം. അതിനായി ഞാന്‍ പരമാവധി ശ്രമിക്കുമെന്നും വുകമാനോവിച്ച് പറഞ്ഞു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...