'ഉന്നാൽ മുടിയാത് തമ്പി'; സ്‌പെയിനെ വിറപ്പിച്ച കാവൽ മാലാഖ; വോസിൻഹ

ഫിഫ ലോകകപ്പിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുവരെ സ്‌പെയിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു കേപ് വെര്‍ദെ. ലോകകപ്പിലെ ഫേവിററ്റുകളായെത്തിയ സ്‌പെയിന് കാര്യങ്ങള്‍ എളുപ്പമായില്ല. കേപ് വെര്‍ദെയുടെ ഗോൾ കീപ്പർ 40 കാരനായ വോസിൻഹയുടെ തകർപ്പൻ മികവിലൂടെയാണ് കേപ് വെര്‍ദെയ്ക്ക് സമനില പിടിക്കാൻ സാധിച്ചത്. ലമീന്‍ യമാലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സ്‌പെയിന്‍ ലോകകപ്പിലെ ആദ്യമത്സരത്തിന് കളിക്കാനിറങ്ങിയത്.

71-ാം മിനിറ്റിലാണ് യമാല്‍ കളത്തിലേക്കെത്തിയത്. ഗാവിയെ പിന്‍വലിച്ചാണ് താരത്തെ ഇറക്കിയത്. അതേസമയം തന്നെ മൈക്കല്‍ മെറിനോയെയും കളത്തിലിറക്കി. എന്നിട്ടും രക്ഷയുണ്ടായില്ല. എല്ലാ ശ്രമങ്ങളെയും കേപ് വെര്‍ദെ മുളയിലേ നുള്ളി. പന്തടക്കത്തിലും ഷോട്ടുകളിലും എല്ലാം മുന്നിട്ടത് സ്‌പെയിനാണെങ്കിലും ഗോളിലേക്ക് എത്താനായില്ല.

സ്‌പെയിന്റെ നിരന്തരമുള്ള മുന്നേറ്റങ്ങളെ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിൻഹ തടഞ്ഞിട്ടു . പ്രതിരോധവും മുന്നേറ്റവും ഒരുപോലെ ഊര്‍ജിതമാക്കിയാണ് കേപ് വെര്‍ദെ കളിച്ചത്.

Latest Stories

പ്രവാസി മലയാളികൾക്ക് ബാധകമാകില്ല; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

അമേരിക്കയുമായുള്ള സമാധാന ധാരണകൾ ഫലം കണ്ടു; ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി

'പ്രിയദര്‍ശിനി' സൂപ്പർ ഹിറ്റ്; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ

കരാറുകൾ ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും: സ്ഥിരീകരിച്ച് ട്രംപ്

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031